Breaking News

*നഗരസഭയിലേക്കും, സ്കൂളിലേക്കും പോകുന്ന ലിങ്ക് റോഡിന്റെ അരികി ടിച്ചിൽ ദുരിതമാവുന്നു.*

കാസർഗോഡ് : കാസർഗോഡ് നഗരത്തിലെ വിവിധ ഇടങ്ങളിലെ റോഡ് തകർച്ച പൂർണ്ണമാകുന്നു.കെ പി ആർ റാവു റോഡിന് പിന്നാലെ കാസർഗോഡ് നഗരസഭയിലേക്കും ഗവൺമെന്റ് ഹൈസ്കൂളിലേക്കും പോകുന്ന റോഡിലെ അരികിടിച്ചിൽ യാത്രക്കാർക്ക് ദുരിതമാകുന്നു.രണ്ടു വാഹനങ്ങൾ നേർക്കുനേർ വന്നാൽ റോഡിൽനിന്ന്  വാഹനം താഴെയിറക്കാൻ കഴിയാത്ത അവസ്ഥയിലാണ് അരികി ടിച്ചിൽ.ഇതുമൂലം ഇവിടെ ഗതാഗതകുരുക്കും അനുഭവപ്പെടുന്നുണ്ട്.

 പുലിക്കുന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ പലപ്പോഴും ഈ ലിങ്ക് റോഡിലൂടെ ടൗണിൽ പ്രവേശിക്കാറുണ്ട്. റോഡ് നല്ല ഇറക്കമുള്ളതിനാൽ കുത്തിയൊലിച്ചു വരുന്ന മഴ വെള്ളം റോഡിലൂടെ ഒഴുകുന്നതാണ് വലിയ തോതിലുള്ള അരികി ടിച്ചിലിന് കാരണമാകുന്നതെന്ന് തൊട്ടടുത്ത വ്യാപാരികൾ പറയുന്നു.

 സ്കൂളിലേക്ക് പോകാൻ നൂറുകണക്കിന് വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന നഗരത്തിലെ പ്രധാന റോഡാണിത്. നഗരസഭയിലേക്കെത്തുന്നവരും ഈ റോഡിനെ തന്നെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ റോഡിൽ വാഹനത്തിരക്കും അനുഭവപ്പെടാറുണ്ട്.അരികിടിച്ചിൽ തടയാൻ ടാറിങ്ങിന്റെ ഇരുവശങ്ങളിലുമായി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് വ്യാപാരികളും, നഗരവാസികളും ആവശ്യപ്പെടുന്നത്.

ഫോട്ടോ:അരികിടിച്ചിൽ മൂലം തകർച്ചയെ നേരിടുന്ന കാസർഗോഡ് നഗരസഭ-ഗവൺമെന്റ് ഹൈസ്കൂൾ ലിങ്ക് റോഡ്.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments