*എസ്‌ഐആറില്‍ ഗ്യാനേഷ് കുമാറിന്റെ നിയമവിരുദ്ധ ഇടപെടല്‍; പൗരത്വ നിയമത്തിലെ ചോദ്യങ്ങള്‍ എഴുതി ചേര്‍ത്തു*
ന്യൂഡൽഹി : എസ്‌ഐആറില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നിയമവിരുദ്ധ ഇടപെടല്‍. പൗരത്വ നിയമത്തിലെ ചോദ്യങ്ങള്‍ ഗ്യാനേഷ് കുമാര്‍ എസ്‌ഐആറില്‍ എഴുതി ചേര്‍ക്കുകയായിരുന്നു.
കമ്മീഷന്‍ അംഗം സുഖ്ബീര്‍ സിങ് സന്ധുവിന്റെ എതിര്‍പ്പ് മറികടന്നാണ് നിയമവിരുദ്ധ ചോദ്യങ്ങള്‍ എഴുതി ചേര്‍ത്തത്. ഗ്യാനേഷ് കുമാര്‍ ചേര്‍ത്ത പൗരത്വ വ്യവസ്ഥകളാണ് ലക്ഷങ്ങളെ വോട്ടര്‍പട്ടികയില്‍ നിന്നും പുറത്താക്കിയത്.
1960ലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ നിയമത്തിന് വിരുദ്ധമായായിരുന്നു ഗ്യാനേഷ് കുമാറിന്റെ നടപടി. ഫോം 6, ഫോം 6A എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തി പൗരത്വ നിയമഭേദഗതിയിലെ വ്യവസ്ഥകള്‍ തിരുകിക്കയറ്റുകയായിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കോ മറ്റ് കമ്മീഷണര്‍മാര്‍ക്കോ ഫോമുകളില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്താന്‍ അധികാരമില്ലെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം പ്രതിഷേധം ശക്തമായതോടെ വരുംദിവസങ്ങളില്‍ നടക്കാനിരുന്ന ഔദ്യോഗിക പരിപാടികള്‍ ഗ്യാനേഷ് കുമാര്‍ റദ്ദാക്കി. മീററ്റ്, വാരണാസി സന്ദര്‍ശനങ്ങളാണ് മാറ്റിവച്ചത്. ഇന്ന് മീററ്റിലും സെപ്റ്റംബര്‍ 28ന് വാരണാസിയിലും ജെന്‍സി വോട്ടര്‍മാരുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള പരിപാടികളാണ് റദ്ദാക്കിയത്.
വോട്ടിങ്, തെരഞ്ഞെടുപ്പ് പ്രക്രിയ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനം എന്നിവയെക്കുറിച്ച് ജെന്‍സിയെ ബോധവത്കരിക്കുന്നതിനാണ് കമ്മീഷന്‍ പരിപാടി തീരുമാനിച്ചിരുന്നത്. എന്നാല്‍ പരിപാടി റദ്ദാക്കിയത് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണോയെന്ന് വ്യക്തമല്ല.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്കുള്ള ഒരുക്കത്തിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യുന്നതിനടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഗ്യാനേഷ് കുമാര്‍ എത്രയും പെട്ടെന്ന് രാജിവെക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം സിജെപിയും രംഗത്തെത്തിയിരുന്നു. 48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.
ഇതിനിടെ ഗ്യാനേഷ് കുമാറിന്റെ മകളും നോയിഡ ജില്ലാ മജിസ്ട്രേറ്റുമായ മേധാ രൂപം നല്‍കിയ ഹരജി, സുപ്രിംകോടതിയുടെ പ്രത്യേക ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തതില്‍ അഭിഭാഷക കൂട്ടായ്മ അതൃപ്തി അറിയിച്ചു. റോസ്റ്റര്‍ ചട്ടങ്ങള്‍ മറികടന്ന് ഹരജി പരിഗണിച്ചുവെന്നാണ് വിമര്‍ശനം.
ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി ആകൃതി ചൗധരിയെ ദേശീയ സുരക്ഷാ നിയമം ചുമത്തി തടവിലാക്കാന്‍ മേധാ ഉത്തരവിട്ടിരുന്നു.
പ്രസ്തുത ഉത്തരവ് റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ മേധാ രൂപത്തിന്റെ ശമ്പളത്തില്‍ നിന്ന് ഈടാക്കാന്‍ ഉത്തരവിട്ടു. ഇതിനെതിരെയാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ മേധാ രൂപം സുപ്രിംകോടതിയെ സമീപിച്ചത്.
No comments