Breaking News

*ഇന്ത്യ-ചൈന ചര്‍ച്ചക്ക് പിന്നാലെ പ്രധാനമന്ത്രിയോട് നാല് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്*

ന്യൂഡല്‍ഹി : ചൈനയുമായുള്ള കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകളില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ലഡാക്കിലും അരുണാചല്‍ പ്രദേശിലും ചൈനീസ് കൈയേറ്റങ്ങളോട് എന്തിനാണ് മൃദുസമീപനമെന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന് ചൈന നല്‍കിയ പിന്തുണയിലും നിലപാട് മയപ്പെടുത്തിയത് എന്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് ചോദിച്ചു. ഇന്ത്യ-ചൈന ചര്‍ച്ചക്ക് പിന്നാലെ പ്രധാനമന്ത്രിയോട് നാല് ചോദ്യങ്ങളുമായും കോണ്‍ഗ്രസ് രംഗത്തെത്തി. എഐസിസി ജനറല്‍ സെക്രട്ടറി (കമ്മ്യൂണിക്കേഷന്‍സ്) എംപി ജയറാം രമേശാണ് പ്രസ്താവന ഇറക്കിയത്.

2020 ജൂണ്‍ 19-ന് ചൈനയ്ക്ക് നിങ്ങള്‍ നല്‍കിയ കുപ്രസിദ്ധമായ ക്ലീന്‍ ചിറ്റ് ഇന്ത്യയെ ദുര്‍ബലപ്പെടുത്തിയില്ലേയെന്നും കോണ്‍ിഗ്രസ് ചോദിച്ചു. ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നമ്മുടെ 20 സൈനികര്‍ പരമോന്നത ത്യാഗം സഹിച്ചു. 2020 ജൂണ്‍ 19-ന്, ആരും നമ്മുടെ അതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടില്ല, ആരും അവിടെ കൈയേറിയിട്ടില്ല എന്ന പ്രസ്താവന ഇതുവരെ തിരുത്തിയിട്ടില്ല. ഇത് പിന്നീട് നടന്ന ചര്‍ച്ചകളില്‍ നമ്മുടെ നിലപാടിനെ കാര്യമായി ദുര്‍ബലപ്പെടുത്തിയില്ലേയെന്നും കോണ്‍ഗ്രസ് ചോദിച്ചു.


കിഴക്കന്‍ ലഡാക്കിലെ വലിയൊരു മേഖലയിലുണ്ടായിരുന്ന നമ്മുടെ പരമ്പരാഗത പട്രോളിംഗ് അവകാശങ്ങള്‍ അടിയറവ് വെക്കപ്പെട്ടു. അതേസമയം, അരുണാചല്‍ പ്രദേശില്‍ ചൈനീസ് കടന്നുകയറ്റം നടക്കുന്നതായും പട്രോളിംഗ് പോയിന്റുകളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം നഷ്ടപ്പെടുന്നതായും പുതിയ തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അരുണാചല്‍ പ്രദേശില്‍ പ്രദേശങ്ങളുടെ പേരുകള്‍ മാറ്റുക, ദക്ഷിണ ടിബറ്റ് എന്ന അവരുടെ അവകാശവാദം വീണ്ടും ഉന്നയിക്കുക, ബ്രഹ്‌മപുത്രയുടെ ഗ്രേറ്റ് ബെന്‍ഡില്‍ 60,000 മെഗാവാട്ടിന്റെ മെഡോഗ് മെഗാ ഡാം നിര്‍മ്മാണവുമായി മുന്നോട്ട് പോവുക തുടങ്ങിയ നീക്കങ്ങളുമായി ചൈന മുന്നോട്ട് പോകുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.


'ഓപ്പറേഷന്‍ സിന്ദൂര്‍' സമയത്ത് പാകിസ്താനെ സഹായിക്കുന്നതില്‍ ചൈന വഹിച്ച നിര്‍ണായക പങ്കിനെക്കുറിച്ചുള്ള സൈനിക കേന്ദ്രങ്ങളുടെ വിലയിരുത്തല്‍ പരസ്യമായി വ്യക്തമാക്കിയിരുന്നു. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കോര്‍ഡ് തുകയായ 112.6 ബില്യണ്‍ ഡോളറിലെത്തി, ഇത് നമ്മുടെ വ്യവസായ മേഖലയെ, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം സംരംഭങ്ങളെ (MSME) തകര്‍ത്തുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം സാധാരണ നിലയിലാക്കുന്നത് ഒരു കാര്യമാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് വ്യക്തമാകുന്നത് അടിയറവ് പറയലാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments