Breaking News

*​വി.കെ.സി. ജംഷീറയെ ദുബായ് മലബാർ കലാസാംസ്കാരിക വേദി അനുമോദിച്ചു*

​കുമ്പള : ജനപ്രതിനിധി എന്ന നിലയിൽ ഗ്രാമപഞ്ചായത്ത് അംഗം, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ പദവികളിൽ മികച്ച അടയാളപ്പെടുത്തലുകൾ നടത്താനും ജനക്ഷേമകരമായ പ്രവർത്തനങ്ങളിലൂടെ സാധാരണക്കാരുടെ മനസ്സിൽ ഇടംപിടിക്കാനും വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.സി. ജംഷീറയ്ക്ക് സാധിച്ചതായി പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ മാസ്റ്റർ എളയറ്റിൽ പ്രസ്താവിച്ചു.

​ദുബായ് മലബാർ കലാസാംസ്കാരിക വേദി കുമ്പള റോയൽ ഖുബ്ബ റെസ്റ്റോറന്റിൽ വെച്ച് വി.കെ.സി. ജംഷീറയ്ക്ക് നൽകിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ദുബായ് മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനറും കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്റഫ് കർള ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഇൻസാഫ് ഫവാസ്, വി.കെ.സി. ജംഷീറയെ പൊന്നാട അണിയിച്ച് ആദരിച്ചു.

​ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ആരിഫ്, കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി, വളപട്ടണം ഗ്രാമപഞ്ചായത്ത് അംഗം എ.ടി. ഷഹീർ, സലീം എൻജിനീയർ, എൻ.സി. സമീർ, റഹീസ് പാലക്കൂൽ, എൻ.സി. അബ്ദുള്ളക്കോയ, ബദ്റുദ്ദീൻ കണ്ടത്തിൽ, ഉസ്മാൻ പി.കെ. നഗർ തുടങ്ങിയവർ സംബന്ധിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments