Breaking News

*ഹെൽമറ്റ് വെക്കാത്ത ​ഗിറ്റാറിനും പിഴയിട്ട് എഐ ക്യാമറ!*.

ബംഗളുരു : റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറയ്ക്ക് പറ്റിയ അമളി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സ്കൂട്ടർ യാത്രക്കാരന്റെ തോളിൽ തൂക്കിയിരുന്ന ഗിറ്റാർ ബാഗിനെ പിൻസീറ്റ് യാത്രക്കാരനായി തെറ്റിദ്ധരിച്ച ക്യാമറ, ഹെൽമറ്റ് ധരിച്ചില്ലെന്ന പേരിൽ 500 രൂപയുടെ പിഴയാണ് ചുമത്തിയത്.    ഹെബ്ബാളിൽ നിന്ന് ടിൻ ഫാക്ടറി ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന സൗവിക് ദത്തയ്ക്കാണ് വിചിത്രമായ ഇ-ചലാൻ ലഭിച്ചത്. പിൻസീറ്റ് യാത്രക്കാരൻ ഹെൽമറ്റ് ധരിച്ചില്ലെന്നായിരുന്നു ചലാനിലെ കുറ്റം. എന്നാൽ സ്കൂട്ടറിൽ സൗവിക് ദത്തസൗവിക് ദത്ത മാത്രമാണ് ഉണ്ടായിരുന്നത്.സ്കൂട്ടർ ഭാര്യയുടെ പേരിലായിരുന്നതിനാൽ പിഴ സംബന്ധിച്ച സന്ദേശം ലഭിച്ചതും ഭാര്യയ്ക്കായിരുന്നു. 500 രൂപ പിഴ കണ്ടതോടെ കാര്യമെന്താണെന്ന് പരിശോധിച്ച സൗവിക് ചലാനിലെ ചിത്രം ശ്രദ്ധിച്ചു. അപ്പോഴാണ് എഐ ക്യാമറയുടെ അബദ്ധം വ്യക്തമായത്. തോളിൽ തൂക്കിയിരുന്ന ഗിറ്റാർ ബാഗാണ് ക്യാമറ പിൻസീറ്റ് യാത്രക്കാരനായി തിരിച്ചറിഞ്ഞത്സംഭവം സൗവിക് ദത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. ബെംഗളൂരു ട്രാഫിക് പൊലീസിനെയും പോസ്റ്റിൽ ടാഗ് ചെയ്തിരുന്നു.    പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ട്രാഫിക് പൊലീസ് ഇടപെട്ടു. പിഴ ഒഴിവാക്കി നൽകുമെന്ന് പൊലീസ് അറിയിച്ചു. നടപടിക്കായി ആവശ്യമായ വിവരങ്ങൾautomationpubbcp@ksp.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കാനും പൊലീസ് നിർദേശിച്ചു. കൂടുതൽ സഹായങ്ങൾക്ക് 080-22943381, 080-22942883 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments