*വിജ്ഞാനവൈവിധ്യങ്ങളുടെ തിരയിളക്കമായി എകെഎസ്‌ടിയു-ജനയുഗം സഹപാഠി അറിവുത്സവം സീസണ്‍-9 *
കാഞ്ഞങ്ങാട് : വിജ്ഞാനവൈവിധ്യങ്ങളുടെ തിരയിളക്കമായി എകെഎസ്‌ടിയു-ജനയുഗം സഹപാഠി അറിവുത്സവം സീസണ്‍-9 മത്സരങ്ങൾ. ചോദ്യങ്ങൾ ചോദിച്ചും ഉത്തരം കിട്ടാത്തവയിൽ സംശയം ഉന്നയിച്ചും വിദ്യാർത്ഥികൾ ആവേശവും ആഘോഷവുമാക്കിയ അറിവുത്സവത്തിന്റെ ജില്ലാതല മത്സരം ഹൊസ്ദുഗ് ജി എച്ച് എസ് എസില്‍ നടന്നു. . എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നൂറോളം വിദ്യാർത്ഥികളാണ് മത്സരിച്ചത്.
ജില്ലാതല മത്സരങ്ങളുടെ സമാപന സമ്മേളനവും വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങും അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എം കുമാരന്‍ മുന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സോയ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗോവിന്ദന്‍, നഗരസഭാ കൗണ്‍സിലര്‍ കെ എം മിനിമോള്‍, ജനയുഗം ബ്യൂറോ ഇന്‍ ചാര്‍ജ്ജ് കെ വി പത്മേഷ്, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത്, സിപിഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍, എ കെ എസ്‌ടിയു സംസ്ഥാന സെക്രട്ടറി കെ പത്മനാഭൻ, സംസ്ഥാന എക്സിക്യൂട്ടീവംഗം വിനയൻ കല്ലത്ത്, ജില്ലാ പ്രസിഡന്റ് രാജേഷ് ഓൾനടിയൻ, സജയൻ എ, രാജീവൻ എം ടി, വിനോദ്കുമാർ കെ, സുപ്രഭ എ കെ എന്നിവർ സംസാരിച്ചു. എ കെ എസ് ടിയു ജില്ലാ സെക്രട്ടറി ടി എ അജയകുമാര്‍ സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ ഒ പ്രതീഷ് നന്ദിയും പറഞ്ഞു. മുൻ എ ഇ ഒ ഷെരീഫ് കുരുക്കൾ, വിനോദ് കല്ലത്ത്, എ പവിത്രൻ മാഷ്, ശിശുപാലൻ മാസ്റ്റർ എന്നിവര്‍ ക്വിസ് മാസ്റ്റര്‍മാരായിരുന്നു. വിനോദ് കുമാർ എം, എ വി ശശിധരൻ,സുനിത ടീച്ചർ, നയന കുമാരി കെ, പി കരുണാകരൻ, സ്മിത ടീച്ചർ, ശോഭ ടീച്ചർ, വിജയകൃഷ്ണൻ, വിഷ്‌ണു ജി, കെ വി വൈഷ്ണവി , ബാബു ജോസ്, എം പി ബീജീഷ്, ഗംഗാധരന്‍ പള്ളിക്കാപ്പില്‍ , സി രാധാകൃഷ്‌ണൻ, പി മിനി, കെ കെ വത്സലൻ , ടി വി കുഞ്ഞികൃഷ്ണൻ, കുഞ്ഞികണ്ണൻ നായർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ലാതല വിജയികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബര്‍ 10ന് കൊല്ലത്ത് വച്ച് സംസ്ഥാനതല മത്സരങ്ങളും നടക്കും.
കാഞ്ഞങ്ങാട്: ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടണമെങ്കില്‍ പരന്ന വായന അത്യാവശ്യമാണെന്ന് അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ പറഞ്ഞു. എ കെ എസ്‌ടിയു-ജനയുഗം സഹപാഠി അറിവുത്സവം സീസണ്‍-9 ജില്ലാതല മത്സരങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഒരുപാട് കാര്യങ്ങള്‍ അറിയണമെങ്കില്‍ പരന്ന വായന അത്യാവശ്യമാണ്.
വിദ്യാര്‍ത്ഥികളുടെ പൊതു അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും സാമൂഹിക പ്രതിബദ്ധയും നന്മയും ലക്ഷ്യംവച്ചുകൊണ്ടാണ് ജനയുഗം ദിനപത്രം ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. രക്ഷിതാക്കള്‍ കുട്ടികളെ വളരെ നന്നായി വായിക്കാന്‍ ശീലിപ്പിക്കണം. ആ നിലയിലാണ് ജനയുഗം അറിവുത്സവം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് പതിനായിരത്തോളം ഗ്രന്ഥശാലകളും സ്കൂള്‍ ലൈബ്രറികളും ഉണ്ട്.
എന്നാല്‍ ഈ ലൈബ്രറികളിലെ പുസ്തകം ഉപയോഗിക്കുന്നത് ചെറിയ ശതമാനം വരുന്ന വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. ഇത് മാറ്റി നല്ലവായനാശീലം വളര്‍ത്തണം. ഇതിലൂടെ വിദ്യാര്‍ത്ഥികളെ മത്സര വിജയങ്ങള്‍ക്ക് പ്രാപ്തരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments