Breaking News

*പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് ഹൈക്കമാൻഡ്; പദ്ധതി നടപ്പിലാക്കരുതെന്ന് ദീപാ ദാസ് മുൻഷി*

പിഎം ശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിച്ച് ഹൈക്കമാൻഡ്. പദ്ധതി നടപ്പിലാക്കരുതെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നിർദ്ദേശിച്ചു. പിഎം ശ്രീയെ എതിർത്ത് കൂടുതൽ നേതാക്കൾ രംഗത്തെത്തി. പാർട്ടി-സർക്കാർ ഏകോപനം ഇല്ലെന്നും ദീപാ ദാസ് മുൻഷി ആരോപിച്ചു. സർക്കാർ തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

പിഎം ശ്രീ നടപ്പിലാക്കരുതെന്നാണ് ശക്തമായ അഭിപ്രായമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും പ്രതികരിച്ചു. പിഎം ശ്രീ വൈകിപ്പിക്കാൻ കമ്മിറ്റിയെ വെച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറുന്നതിന്റെ പരിമിതികളും മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം, കെപിസിസിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നും ആവശ്യമുയർന്നു. പി ജെ കുര്യനാണ് രാഷ്ട്രീയകാര്യ സമിതിയിൽ ആവശ്യം ഉന്നയിച്ചത്. പാർട്ടി പുന:സംഘടന അനിവാര്യമാണെന്നും ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിരുന്നപ്പോൾ ശക്തിയുക്തം പിഎം ശ്രീയെ എതിർത്ത യുഡിഎഫ് എൽഡിഎഫിനെ പഴിചാരി കൊണ്ടായിരുന്നു പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. എൽഡിഎഫ് സർക്കാർ ഒപ്പിട്ടത്
കൊണ്ട് തന്നെ അതിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണെന്നായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞത്. സംസ്ഥാനത്തിന് അർഹതപ്പെട്ട കോടിക്കണക്കിന് രൂപയുടെ ഫണ്ട് വാങ്ങിയെടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ന്യായീകരിച്ചിരുന്നു.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments