*പരാതിയിൽ കേസില്ല; നീതി തേടി ഡൽഹിയിൽ പാറ്റകൾ വീണ്ടും തെരുവിൽ; ചന്ദ്രശേഖർ ആസാദും സമരമുഖത്ത്*
വീണ്ടും തെരുവിലിറങ്ങി കോക്രോച്ച് ജനതാ പാർട്ടി. ഡൽഹി ജന്തർ മന്തറിലാണ് സിജെപി പ്രവർത്തകർ പ്രതിഷേധിക്കുന്നത്. നീറ്റ് പരീക്ഷാക്രമക്കേടിൽ കേന്ദ്രമന്ത്രിയുടെ രാജിയിലേക്ക് നയിച്ച സിജെപി പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരിലൊരാളുടെ പിതാവിനെ മർദ്ദിച്ചെന്ന പരാതിയിൽ കേസെടുത്തില്ലെന്ന് ആരോപിച്ചാണ് സിജെപി വീണ്ടും തെരുവിലിറങ്ങിയത്.
ദളിത് വിഭാഗത്തിൽപ്പെട്ട സഞ്ജയ് എന്ന വ്യക്തിയുടെ തലയ്ക്ക് പരിക്കേൽക്കുന്ന നിലയിലായിരുന്നു ആക്രമണം.
പരാതിക്കാരും സിജെപി നേതാക്കളും പ്രവർത്തകരും പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്. കേസെടുക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സിജെപി. ചന്ദ്രശേഖർ ആസാദ് എംപിയും സ്ഥലത്തെത്തി.
എംപിക്കൊപ്പം പരാതിക്കാരി നിഷുവും സിജെപി നേതാക്കളും സ്റ്റേഷനുള്ളിൽ ചർച്ച നടത്തുകയാണ്. അതേസമയം തന്നെ സിജെപി പ്രവർത്തകർ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നുമുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments