Breaking News

*തിരൂരിൻ്റെ ജനകീയ സബ് കളക്ടർക്ക് ജനകീയമായ യാത്രയയപ്പ്*

തിരൂർ : സൗഹൃദവേദി തിരൂരിൻ്റെ നേതൃത്വത്തിൽ ഐഎച്ച്ടി കോളേജിൽ വെച്ച്  തിരൂരിന്റെ ജനകീയനായ സബ് കളക്ടർ ദിലീപ് കെ കൈനിക്കര ഐഎഎസിന്  ജനകീയമായ യാത്രയയപ്പ് നൽകി. 

തിരൂരിൻ്റെ  വിവിധ അസോസിയേഷനുകളിൽ നിന്നും സാമൂഹിക ചരിത്ര  സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ ജീവകാരുണ്യ       മേഖലയിലുള്ള നിരവധി പേർ യാത്രയയപ്പ് സമ്മേളനത്തിൽ  പങ്കെടുത്തു. 
തിരൂരിലെ തൻ്റെ ഔദ്യോഗിക ജോലിയിൽ നിരവധി സാധാരണക്കാരായ പാവപ്പെട്ട ജനങ്ങൾക്ക് സഹായ സഹകരണങ്ങൾ ചെയ്തുകൊണ്ട് ജനങ്ങളുടെ സ്നേഹം പിടിച്ചു പറ്റിയ ജനകീയനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം എന്ന് യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
 തിരൂരിലെ ജനങ്ങളിൽ നിന്ന്  എനിക്ക് പരിപൂണ്ണ പിന്തുണയും സഹകരണവും   എൻ്റെ ജോലിയുടെ കാലയളവിൽ എനിക്ക്  ലഭിച്ചിട്ടുണ്ട് എന്ന് അദ്ദേഹം മറുപടി പ്രസംഗത്തിൽ  എല്ലാ വിഭാഗം ജനങ്ങളോടും  നന്ദി പറഞ്ഞു.
 പ്രസിഡൻ്റ് കെപിഒ റഹ്മത്തുല്ല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെകെ റസാക്ക് ഹാജി, മലയാളം സർവ്വ കലാശാല മുൻ വിസി ഡോ: എൽ സുഷമ , തിരൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ദു മംഗലശ്ശേരി, തിരൂർ നഗരസഭ  പ്രതിപക്ഷനേതാവ്  അഡ്വ: ഗഫൂർ പി ലില്ലീസ്, തിരൂർ സിഐ ജലീൽ കറുത്തേടത്ത്, ഷമീർ കളത്തിങ്ങൽ, അബ്ദുൽ ഖാദർ കൈനിക്കര, ഡോ : ഹസ്സൻ ബാബു, ഡോ : നൗഷാദ്, കൂടാത്ത് മുഹമ്മത് കുട്ടി ഹാജി, പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് പികെ രതീഷ്, സെക്രട്ടറി എപി ഷെഫീഫ്, പ്രദീപ് പയ്യോളി, ഡോ : മജ്ജുഷ ആർ വർമ, ഡോ : സാജിത , പത്മിനി ഗോഷ്, പിഎ റഷീദ്, സതിദേവി കുളങ്ങര, ഉമ്മർ ചിറക്കൽ, കെസി അബ്ദുള്ള, മുനീർ കുറുംമ്പടി, ദിനേശ് മലബാർ, ഡോ : സുരഭില ഷബാദ്, അബ്ദുള്ള കുട്ടി അമ്മേങ്ങര, ഡോ: ഒ രാജേഷ്, സി  നിഷാദ്, ഡോ : ജുനൈദ്, ഷഫീഖ് , കെകെ അബ്ദുൽ റഷീദ്, കെ മുഹമ്മത്ഹസ്സർ, ഹമീദ് ഹാജികൈനിക്കര, റിഫ ഷെലീസ്, നാസർ കുറ്റൂർ, ഷേഭ ശശി, എന്നിവർ പങ്കെടുത്തു സംസാരിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments