*ഡൽഹി വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച-ഇമിഗ്രേഷൻ പരിശോധനയില്ലാതെ മൂന്ന് ഇറ്റാലിയൻ പൗരന്മാർ രാജ്യം വിട്ടു; എയർ ഇന്ത്യക്ക് നോട്ടിസ്*
ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ചയെന്നു റിപ്പോർട്ട്. ഇമിഗ്രേഷൻ പരിശോധനയില്ലാതെ ഡൽഹിയിൽനിന്ന് മ്യൂണിക്കിലേക്ക് മൂന്ന് ഇറ്റാലിയൻ പൗരന്മാർ യാത്ര ചെയ്തു. എയർ ഇന്ത്യക്കു ഇക്കാര്യത്തിൽ ഗുരുതര വീഴ്ച് സംഭവിച്ചെന്നാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടു കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യക്കു കാരണംകാണിക്കൽ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് കേന്ദ്രം നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
സെപ്റ്റംബർ 4നായിരുന്നു സംഭവം.
പുലർച്ചെ 12.50ന് അമൃത്സറിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ-1115 വിമാനത്തിലാണ് ഇറ്റാലിയൻ പൗരന്മാർ എത്തിയത്. ഒരു മണിക്കൂറിനുശേഷം 1.45 ഓടെ മ്യൂണിക്കിലേക്കുള്ള ലുഫ്താൻസയുടെ എൽഎഫ്0763 വിമാനത്തിൽ ഇവർ രാജ്യം വിടുകയും ചെയ്‌തു. അതിനു മുൻപ് ഇവർ ഇമിഗ്രേഷൻ പരിശോധനയ്ക്ക് ഹാജരായിരുന്നില്ല.
രാജ്യാന്തര വിമാനയാത്ര നടത്തുന്നവരെ ചെറിയ വിമാനത്താവളങ്ങളിൽനിന്ന് പ്രധാന വിമാനത്താവളത്തിലേക്ക് എത്തിക്കുന്ന എയർ ഇന്ത്യയുടെ ഹബ് ആൻഡ് സ്പോക് സംവിധാനത്തിലൂടെയാണ് മൂവരും യാത്ര ചെയ്തത്. ഇവർക്ക് ഡൊമസ്റ്റിക് ബോർഡിങ് പാസുകളാണ് നൽകിയിരുന്നത്. ഇത് കൂടാതെ അമൃത്സറിൽവച്ചു തന്നെ ഇവർക്ക് മ്യൂണിക്കിലേക്കുള്ള വിമാനത്തിന്റെ ബോർഡിങ് പാസുകളും നൽകിയതായി കണ്ടെത്തി. ഇതിൽ വിശദീകരണം ആവശ്യപ്പെട്ടാണ് എയർ ഇന്ത്യക്കു നോട്ടീസ് നൽകിയത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments