Breaking News

*റിപ്പോർട്ടർ ടീവിയുടെ ഓഫിസിൽ അതിരാവിലെ റെയ്ഡ് നടത്തി മാധ്യമ പ്രവർത്തകരുടെ പ്രവർത്തന സ്വാതന്ത്ര്യം തടഞ്ഞ പൊലീസ് നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി.*

എറണാകുളം : റിപ്പോർട്ടർ ടീവിയുടെ ഓഫിസിൽ അതിരാവിലെ റെയ്ഡ് നടത്തി മാധ്യമ പ്രവർത്തകരുടെ പ്രവർത്തന സ്വാതന്ത്ര്യം തടഞ്ഞ പൊലീസ് നടപടിയിൽ കെയുഡബ്ല്യു ജെ എറണാകുളം ജില്ലാ കമ്മിറ്റി അതിശക്തമായ ഭാഷയിൽ പ്രതിഷേധിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ പൊലീസിന്റെ കടന്നുകയറ്റം അത്യന്തം അപലപനീയമാണെന്നും പ്രതിഷേധാർഹമാണെന്നുo കേരള പത്രപ്രവർത്തക യൂണിയൻ എറണാകുളം ജില്ലാ പ്രസിഡന്റ് ആർ.ഗോപകുമാറും ജില്ല സെക്രട്ടറി എം. ഷജിൽ കുമാറും അഭിപ്രായപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തിന് നേർക്കുള്ള ഈ കടന്നുകയറ്റത്തിനെതിരെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകുമെന്നും അവർ അറിയിച്ചു. 
മാധ്യമ പ്രവർത്തകരുടെ ഫോൺ പിടിച്ചെടുത്ത് ന്യൂസ് ഡസ്കിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസ് നടപടി അത്യന്തം അപലപനീയമാണെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.
ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ വിളിച്ച് പൊലീസ് നടപടിയിൽ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments