Breaking News

*ജില്ല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് വിജയികൾ*

കാഞ്ഞങ്ങാട് : അറുപത്തിയെട്ടാമത് കേരള സ്കൂൾസ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് കാസർകോട് ജില്ലാ മത്സരത്തിൽ  ബലാൻന്തോട് ജി എച്ച് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി  സജ്മിൻ എസ് ഒന്നാം സ്ഥാനവും ദുർഗ ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്‌ വിദ്യാർത്ഥികളായ റൈഹാൻ സമീറിന് രണ്ടാം സ്ഥാനവും വിഗ്നേഷ് വി വി യ്ക്ക്  മൂന്നാം സ്ഥാനവും ലഭിച്ചു

ജൂനിയർ ബോയ്സ് അണ്ടർ 17  എയർ റൈഫിൾ പീപ്പ് സൈറ്റ് ഷൂട്ടിംഗ് വിഭാഗത്തിലായിരുന്നു മത്സരം. 

അമ്പലത്തറയിലുള്ള കാസർകോട് ഡിസ്ട്രിക്ട് റൈഫിൾ അസോസിയേഷൻ ഷൂട്ടിംഗ് റെയിഞ്ചിൽ  നടന്ന മത്സരത്തിലാണ് ഈ വിദ്യാർത്ഥികൾ മികവ് തെളിയിച്ചത്.

ഈ നേട്ടത്തോടെ ഇവർ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന  സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി.  

മണടുക്കം തോപ്പുകലയിൽ വീട്ടിൽ സജി സെബാസ്റ്റ്യന്റെയും മിനിമോൾ റ്റി റ്റി യുടെയും മകനാണ് ഒന്നാം സ്ഥാനം നേടിയ സജ്മിൻ,  കാരാട്ട് വയലിൽ നളിനം അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സമീർ സിദ്ദീഖിയുടെയും തസ്നിം സമീറിന്റെയും മകനാണ് രണ്ടാം സ്ഥാനം ലഭിച്ച റൈഹാൻ സമീർ, കാഞ്ഞങ്ങാട് സൗത്തിലെ ശ്രേയസ് ഭവനിൽ ദാമോദരൻ രജനി ദമ്പതിമാരുടെ മകനാണ് മൂന്നാം സ്ഥാനം ലഭിച്ച വിഗ്നേഷ്.
പ്രജീഷ് എം വി ആണ് ഇവരുടെ ഷൂട്ടിംഗ് ട്രെയിനർ

ഫോട്ടോ ക്യാപ്ഷൻ

കേരള സ്കൂൾസ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ  ജൂനിയർ ബോയ്സ് അണ്ടർ 17  എയർ റൈഫിൾ പീപ്പ് സൈറ്റ് ഷൂട്ടിംഗ് വിഭാഗത്തിൽ കാസർകോട് ജില്ലാ മത്സരത്തിൽ  ഒന്നാം സ്ഥാനം ലഭിച്ച ബലാൻന്തോട് ജി എച്ച് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി  സജ്മിൻ എസും രണ്ടും മൂന്നും സ്ഥാനം ലഭിച്ച ദുർഗ ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്‌ വിദ്യാർത്ഥികളായ റൈഹാൻ സമീറും വിഗ്നേഷ് വി വി യും ഷൂട്ടിംഗ് ട്രെയിനറായ പ്രജീഷ് എം വി യ്ക്കൊപ്പം


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments