Breaking News

*സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം നാളെ ആരംഭിക്കും*

കാസറഗോഡ് : സദ്ഭരണം- സംതൃപ്ത സേവനം എന്ന പ്രമേയവുമായി സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ കാസറഗോഡ് ജില്ലാ സമ്മേളനം നാളെയും മറ്റന്നാളുമായി കാസറഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ച അഷ്റഫ് അത്തൂട്ടി നഗറില്‍ വെച്ച് നടക്കും. നാളെ ഉച്ചയ്ക്ക് 2 മണിക്ക് പതാക ഉയര്‍ത്തലോടെ ആരംഭിക്കുന്ന സമ്മേളനത്തിന്റെ ആദ്യ സെഷനായ ജില്ലാ കൗണ്‍സില്‍ എസ്.ഇ.യു സംസ്ഥാന സെക്രട്ടറി സി.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്യും.  സംസ്ഥാന വൈസ് പ്രസിഡണ്ട് ബീരു പി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. 
ശനിയാഴ്ച രാവിലെ  10 മണിക്ക് ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ നെല്ലിക്കട്ടയുടെ അദ്ധ്യക്ഷതയില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ എം.എല്‍.എ  സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് സിബി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. മുന്‍ എം.എല്‍.എ  എന്‍.എ.നെല്ലിക്കുന്ന്, എ.ജി.സി ബഷീര്‍, കെ.ഇ.എ ബക്കര്‍,  അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, കെ.ബി.മുഹമ്മദ് കുഞ്ഞി, ഷാഹിന സലീം, മാഹിന്‍ കേളോട്ട്, അഷ്റഫ് എടനീര്‍, കെ.എം.ഹനീഫ്, ഷാനിഫ് നെല്ലിക്കട്ട തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാര്‍ എസ്.ഇ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആമിര്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എം.എല്‍.എ എം.സി ഖമറുദ്ദീന്‍, എസ്.ഇ.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ.എം.ഷഫീഖ്, മുന്‍ സംസ്ഥാന ട്രഷറര്‍ നാസര്‍ നങ്ങാരത്ത്, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് രജീഷ് അണിയാരം തുടങ്ങിയവര്‍ പ്രസംഗിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി ഒ.എം.ശിഹാബ് സ്വാഗതവും ട്രഷറര്‍ സിയാദ്.പി നന്ദിയും പറയും. 

യാത്രയയപ്പ് സമ്മേളനം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ മുനീര്‍ ഹാജി കമ്പാര്‍ ഉപഹാര വിതരണം നടത്തും. ടി.ഡി കബീര്‍, എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്റഫ്, എസ്.ഇ.യു സംസ്ഥാന സെക്രട്ടറി ടി.എ സലീം‍ , മുഹമ്മദലി കെ.എന്‍.പി, അന്‍വര്‍ ടി.കെ തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകിട്ട് നടക്കുന്ന സംഘടനാ സെഷനില്‍ സംസ്ഥാന സെക്രട്ടറി ഗഫൂര്‍ പന്തീര്‍പ്പാടം സംബന്ധിക്കും. ഭാരവാഹി തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments