Breaking News

*കലാസ്വാദകരുടെ ജനകീയ സദസ്സ് 1. 11 . 2026 ന് *

തിരൂർ : തിരൂർ ആർട്‌സ് സൊസൈറ്റി (Tas)പ്രതിമാസ പ്രോഗ്രാമിന്റെ ഭാഗമായ കലാസ്വാദകരുടെ ജനകീയ സദസ്സ് 1. 11 . 2026 കേരളപ്പിറവി ദിനമായ ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തിരൂർ സാംസ്കാരിക സമുച്ചയത്തിൽ കലാകാരനും സാമൂഹിക സേവന പ്രവർത്തകനുമായ ഡോക്ടർ അബ്ദുറഹിമാൻ താനാളൂർ ഉദ്ഘാടനം ചെയ്യും. ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായ കൈത്താങ്ങ് ആദരവും.മലബാറിൻ്റെ സംഗീത ആചാര്യനായ ഉസ്താദ് തിരൂർ ഷാ അനുസ്മരണവും.ഉസ്താദിൻ്റെ ശിഷ്യരിൽ പ്രമുഖനായ ഈശ്വർ തിരൂരിന് ഉസ്താദ് തിരൂർ ഷാ സ്മരണാർത്ഥം Tas ഉപഹാര സമർപ്പണവും .സംസ്ഥാന സ്കൂൾ കായിക മേളയിൽ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വെള്ളിമെഡൽ ജേതാവായ ദിയാ പിവിക്ക് അനുമോദനവുംമലയാളികൾ നെഞ്ചേറ്റിയ നാടക ഗാനങ്ങൾ കോർത്തിണക്കിയ നാടക ഗാനാഞ്ജലിയും.ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിക്കും.നാടകവേദികളിൽ വേറിട്ട അവതരണ ശൈലിയിലൂടെ ജന ഹൃദയങ്ങളിൽ ഇടം പിടിച്ച നിഷ പന്താവൂരിന്റെ ഏകപാത്ര നാടകം പെൺ തെളിച്ചവും ജനകീയ ആസ്വാദക സദസ്സിന് മുമ്പാകെ ടാസ് തിരൂർ സമർപ്പിക്കുന്നു.എല്ലാ മാസവും ജനകീയ ആസ്വാദക സദസ്സിൽ സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കുന്ന മുഴുവൻ കലാസ്നേഹികളെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു .[വാർത്താസമ്മേളനത്തിൽപ്രസിഡൻറ് സേൽറ്റി തിരൂർ .സെക്രട്ടറി ജയരാജ് കെ.പ്രോഗ്രാം ഡയറക്ടർ സത്യാനന്ദൻ വിവികെപുരം സദാനന്ദൻ .അശോകൻ വയ്യാട്ട്.തുടങ്ങിയവർ പങ്കെടുത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments