Breaking News

* സർക്കാർ ഫാമുകളിലെ നിർത്തലാക്കിയ തസ്തികകളും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണം: ബി.എം.എസ് *

കൊച്ചി: സർക്കാർ ഫാമുകളിൽ നിലവിലുണ്ടായിരുന്ന തസ്തികകളും വെട്ടിക്കുറച്ച ആനുകൂല്യങ്ങളും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ബി.എം.എസ് സംസ്ഥാന ഫാം മസ്ദൂർ കൺവെൻഷൻ ആവശ്യപ്പെട്ടു. എറണാകുളം ചിറ്റൂർ റോഡിലുള്ള ബി.എം.എസ് സംസ്ഥാന കാര്യാലയത്തിൽ വെച്ചാണ് കൺവെൻഷൻ സംഘടിപ്പിച്ചത്.സംസ്ഥാനത്തെ വിവിധ സർക്കാർ ഫാമുകളിൽ ആകെയുള്ള 3471 തൊഴിലാളികളിൽ 2043 പേർ മാത്രമാണ് നിലവിൽ ജോലി ചെയ്യുന്നത്. ബാക്കിയുള്ള 1028 ഒഴിവുകൾ അടിയന്തരമായി നികത്തുക, 20-ൽ നിന്ന് 15 ആയി വെട്ടിക്കുറച്ച കാഷ്വൽ ലീവ് പുനഃസ്ഥാപിക്കുക, ലീവ് സറണ്ടർ ഉൾപ്പെടെ നിഷേധിച്ച ആനുകൂല്യങ്ങൾ തിരികെ നൽകുക എന്നീ ആവശ്യങ്ങളാണ് കൺവെൻഷൻ സർക്കാരിനോട് പ്രധാനമായും ഉന്നയിച്ചത്.ശ്രീ കെ. കേശവന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ബി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി ശ്രീ കെ. മഹേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഖജാൻജി ശ്രീ സിബി വർഗീസ്, സംസ്ഥാന സമിതി അംഗം ശ്രീ ബി. വിജയൻ എന്നിവർ സംസാരിച്ചു.യോഗത്തിൽ ശ്രീ വിൽസൺ മാത്യുവിനെ ജനറൽ കൺവീനറായും, പുരുഷോത്തമൻ കെ. (കാസർഗോഡ്), ലീല ഇ.പി. (പാലക്കാട്), രാജൻ എൻ.വി. (മലപ്പുറം), ഷിനോ എ.വി. (കോട്ടയം) എന്നിവരെ കൺവീനർമാരായും തെരഞ്ഞെടുത്തു. കെ. കേശവനെ രക്ഷാധികാരിയായും, ബി. വിജയനെ ബി.എം.എസ് പ്രഭാരിയായും 14 അംഗ സംസ്ഥാന സമിതിയെയും യോഗം തെരഞ്ഞെടുത്തു

.ഫോട്ടോ : ഫാം മസ്‌ദൂർ സംഘം  സംസ്ഥാന കൺവെൻഷൻ BMS സംസ്ഥാന സംഘടന സെക്രട്ടറി ശ്രീ കെ. മഹേഷ് ഉദ്ഘാടനം ചെയ്തു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments