*സി.എച്ച് മുഹമ്മദ് കോയ സംസ്ഥാന പ്രതിഭാ ക്വിസ് ഗ്രാൻ്റ് ഫിനാലെ നവംബർ 1 ന് തിരൂരിൽ *
തിരൂർ : മുൻ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ നാമദേയത്തിൽ പൊതു വിദ്യാസ വകുപ്പിൻ്റെ അനുമതിയോടെ കെ. എസ്. ടി. യുസംസ്ഥാന കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിക്കുന്ന സി. എച്ച് മുഹമ്മദ് കോയ സംസ്ഥാന പ്രതിഭാ ക്വിസ് സീസൺ 8 ഗ്രാൻ്റ് ഫിനാലെ മത്സരം നവംബർ 1 ന് ഞായർ രാവിലെ 10 മണിക്ക് തിരൂർ എസ്. എസ്. എം പോളിടെക്‌നിക് കോളേജിൽ നടക്കും. സംസ്ഥാനത്തെ സ്‌കൂൾ, ഉപജില്ലാ, ജില്ലാ തലങ്ങളിൽ പതിനായിരക്കണക്കിന് മത്സരാർത്ഥികൾ പ്രതിഭാ ക്വിസ് മത്സരത്തിൽ മാറ്റുരച്ചിട്ടുണ്ട്. ജില്ലാ തല വിജയികളായ എൽ.പി, യു.പി, എച്ച്.എസ്, എച്ച്. എസ്. എസ് എന്നീ നാല് വിഭാഗങ്ങളിലായി 112 മത്സരാർത്ഥികളാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുക. സംസ്ഥാന മത്സരത്തിൽ വിജയികളാവുന്ന ഒന്നാം സ്ഥാനക്കാർക്ക് ലാപ്ടോപ്പ് കമ്പ്യൂട്ടർ, രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ടാബ്‌ലറ്റ് കമ്പ്യൂട്ടറും സമ്മാനിക്കും.കൂടാതെ ക്യാഷ് പ്രൈസും, പ്രത്യേക സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവർക്കും ഉപഹാരങ്ങളും നൽകും. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന മത്സരാർത്ഥികൾക്ക്എസ്. എസ്. എം പോളി ടെക്നിക് കോളജിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ: എൻ. ഷംസുദ്ധീൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. കുറുക്കോളി മൊയ്തീൻ എം. എൽ.എ, തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ കീഴേടത്തിൽ ഇബ്രാഹീം ഹാജി ,കെ.എസ്.ടി യു സംസ്ഥാന പ്രസിഡൻ്റ് കെ.എം. അബ്‌ദുള്ള,ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദലി, ട്രഷറർ സിദ്ധീഖ് പാറക്കോട്ട് എന്നിവർ ചടങ്ങിൽ സംസാരിക്കുംവാർത്താ സമ്മേളനത്തിൽ കെ. എസ്. ടി യു സംസ്ഥാന പ്രസിഡൻ്റ് കെ. എം. അബ്‌ദുള്ള, സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് മജീദ് കാടേങ്ങൽ, വൈസ് പ്രസിഡൻ്റ് വി.എ ഗഫൂർ, സെക്രട്ടറി എൻ. പി മുഹമ്മദ് അലി,മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സഫ്ദർ അലി വാളൻ, അസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട്, തിരൂർ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി സി. ടി. റാഷിദ് എന്നിവർ പങ്കെടുത്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments