Breaking News

*പുതിയ ഓൺലൈൻ ടാക്സി ചട്ടങ്ങളുമായി സംസ്ഥാന സർക്കാർ; നിയമലംഘനത്തിന് ഒരു കോടി രൂപ വരെ പിഴ; ബൈക്ക് ടാക്സിക്ക് കിലോമീറ്ററിന് 10 രൂപ*

തിരുവനന്തപുരം : സംസ്ഥാനത്ത് ഓൺലൈൻ ടാക്സി, ബൈക്ക് ടാക്സി സർവീസുകൾക്ക് കർശന നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഏർപ്പെടുത്തി പുതിയ ചട്ടങ്ങൾ രൂപീകരിക്കാൻ സർക്കാർ ഒരുങ്ങുന്നു. പുതിയ നിർദ്ദേശപ്രകാരം ബൈക്ക് ടാക്സികൾക്ക് കിലോമീറ്ററിന് 10 രൂപ നിരക്ക് നിശ്ചയിക്കാനാണ് നീക്കം. മഞ്ഞ നമ്പർ പ്ലേറ്റുള്ള വാണിജ്യ രജിസ്ട്രേഷനുള്ള ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ ബൈക്ക് ടാക്സിയായി സർവീസ് നടത്താൻ അനുമതി നൽകുകയുള്ളൂ.

ഓൺലൈൻ ടാക്സി കമ്പനികൾ ചട്ടങ്ങൾ ലംഘിച്ചാൽ ഒരു ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ കനത്ത പിഴ ഈടാക്കാൻ പുതിയ ചട്ടത്തിൽ വ്യവസ്ഥയുണ്ട്. യാത്രക്കാരുടെ സുരക്ഷ
ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഡ്രൈവർമാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
(പി.സി.സി.) നിർബന്ധമാക്കി. മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായവരെയോ, ലഹരിക്കേസുകളിലും മറ്റ് ക്രിമിനൽ കേസുകളിലും പ്രതികളായവരെയോ യാതൊരു കാരണവശാലും ഡ്രൈവർമാരായി നിയമിക്കാൻ പാടില്ല. ഡ്രൈവർമാർക്ക് കൃത്യമായ പരിശീലനവും ആരോഗ്യ ഇൻഷുറൻസും ടേം ഇൻഷുറൻസും കമ്പനികൾ ഉറപ്പുവരുത്തണം.

യാത്രാനിരക്കുകളിൽ കമ്പനികൾ നടത്തുന്ന കൊള്ള തടയാനും പുതിയ നിയമത്തിൽ നിർദ്ദേശങ്ങളുണ്ട്. കാറുകൾക്ക് സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ പരമാവധി 50 ശതമാനം വരെ ഇളവ് നൽകാൻ കമ്പനികൾക്ക് അനുവാദമുണ്ടാകും. എന്നാൽ, ഉയർന്ന ഡിമാൻഡുള്ള സമയങ്ങളിൽ (സർജ് പ്രൈസിംഗ്) ഈടാക്കാവുന്ന തുക സർക്കാർ നിശ്ചയിച്ച നിരക്കിന്റെ പരമാവധി രണ്ടിരട്ടിയിൽ കൂടാൻ പാടില്ല. ഒപ്പം പൂൾ റൈഡിംഗിന് (Pool Riding) നാല്
കിലോമീറ്റർ പരിധി നിശ്ചയിച്ചിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന യാത്രക്കാരന്റെ ദൂരപരിധിയുടെ നാല് കിലോമീറ്റർ ചുറ്റളവിൽ മാത്രമേ മറ്റ് യാത്രക്കാരെ കയറ്റാൻ അനുമതിയുണ്ടാകൂ.

വനിതാ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി, സ്ത്രീകൾക്ക് വനിതാ ഡ്രൈവർമാരെ
തെരഞ്ഞെടുക്കാനുള്ള പ്രത്യേക ഫീച്ചർ ആപ്പുകളിൽ ഉൾപ്പെടുത്താൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എട്ട് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ സർവീസിനായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും പുതിയ ചട്ടത്തിൽ വ്യക്തമാക്കുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments