*100% ഗോതമ്പ് ബ്രെഡ്' എന്ന വ്യാജ അവകാശവാദം: സൺറൈസ് ഫുഡ്സിന് 1 ലക്ഷം രൂപ പിഴ*
ഡൽഹി : 'എവരിഡേ' ബ്രെഡിൽ 64% മാത്രം ഗോതമ്പ് അടങ്ങിയിരിക്കെ, '100% ഹോൾ വീറ്റ് ബ്രെഡ്' (100% ഗോതമ്പ് ബ്രെഡ്) എന്ന് പരസ്യം ചെയ്ത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് സൺറൈസ് ഫുഡ്സിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 1 ലക്ഷം രൂപ പിഴ ചുമത്തി. ഒക്ടോബര് 28ലെ ഉത്തരവ് പ്രകാരം സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ഉടൻ പിൻവലിക്കാനും 15 ദിവസത്തിനുള്ളിൽ ഒരു കംപ്ലയൻസ് റിപ്പോർട്ട് സമർപ്പിക്കാനും കമ്പനിയോട് നിർദേശിച്ചു.ബ്രെഡ് പൂർണമായും ഗോതമ്പ് മാവുകൊണ്ടാണ് ഉണ്ടാക്കിയതെന്ന തെറ്റിദ്ധാരണ പരത്തുന്നതാണ് ഈ അവകാശവാദമെന്ന് സിസിപിഎ കണ്ടെത്തി. ബ്രെഡിന്റെ യഥാര്ഥ ചേരുവകൾ ഈ വാദത്തെ പിന്തുണയ്ക്കുന്നില്ലെന്നും പാക്കറ്റിന് മുകളിൽ ഉപയോഗിച്ച ഗോതമ്പിന്റെ അളവ് കമ്പനി വ്യക്തമായി വെളിപ്പെടുത്തിയിരുന്നില്ലെന്നും റഗുലേറ്റർ നിരീക്ഷിച്ചു.ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ) ലേബലിംഗ് മാനദണ്ഡങ്ങൾ അനുസരിച്ച്, 'ഹോൾ വീറ്റ് ബ്രെഡ്' എന്ന് വിപണനം ചെയ്യുന്ന ബ്രെഡുകളിൽ മാവിന്റെ അളവിൽ കുറഞ്ഞത് 75% എങ്കിലും ഗോതമ്പ് അടങ്ങിയിരിക്കണം. എന്നാൽ ഈ ഉൽപന്നത്തിൽ 64% മാത്രം ഗോതമ്പാണ് ഉള്ളതെന്നും ഇത് നിശ്ചിത മാനദണ്ഡത്തിന് താഴെയാണെന്നും സിസിപിഎ ചൂണ്ടിക്കാട്ടി. ഇത് '100%' എന്ന അവകാശവാദത്തിൽ മാത്രമല്ല, 'ഹോൾ വീറ്റ്' എന്ന പദം ഉപയോഗിച്ചതിലും ആശങ്ക ഉയർത്തുന്നുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 21 പ്രകാരം, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിർത്തലാക്കാനോ മാറ്റി ചിത്രീകരിക്കാനോ സിസിപിഎയ്ക്ക് പരസ്യദാതാക്കളോട് നിർദേശിക്കാനും ആദ്യ ലംഘനത്തിന് 10 ലക്ഷം വരെയും തുടർന്നുള്ള ലംഘനങ്ങൾക്ക് 50 ലക്ഷം വരെയും പിഴ ചുമത്താനും കഴിയും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments