Breaking News

*അസമില്‍ വ്യാപക ഒഴിപ്പിക്കല്‍; രണ്ടു ദിവസത്തിനിടെ പള്ളികളും 1,100ലധികം മുസ് ലിം വീടുകള്‍ ഇടിച്ചുനിരത്തി*

ഗുവാഹത്തി : കയ്യേറ്റം ആരോപിച്ച് അസമില്‍ ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന വ്യാപക ഒഴിപ്പിക്കല്‍ നടപടിയില്‍ രണ്ട് ദിവസത്തിനിടയില്‍ 1,100ലധികം മുസ്ലിം കുടുംബങ്ങളുടെ വീടുകള്‍ ഇടിച്ചുനിരത്തി. നാഗോണ്‍, ഗോലാഘട്ട്, ഹോജായ് ജില്ലകളിലായി നടന്ന ഒഴിപ്പിക്കലില്‍ ഭൂരിഭാഗവും ബംഗാളി മുസ്ലിംകളാണ്. ഒഴിപ്പിക്കല്‍ നടപടികള്‍ക്കിടയില്‍ 50 വര്‍ഷത്തിലധികം പഴക്കമുള്ളവ ഉള്‍പ്പെടെ പത്തിലധികം പള്ളികളും പൊളിച്ചുനീക്കിയിട്ടുണ്ട്. നാഗോണ്‍ ജില്ലയിലെ ലുതുമാരി ലോങ്ജപ് റിസര്‍വ് ഫോറസ്റ്റില്‍ 600ലധികം മുസ്ലിം കുടുംബങ്ങളുടെ വീടുകളാണ് കഴിഞ്ഞ ഞായറാഴ്ച അധികൃതര്‍ തകര്‍ത്തത്. വനഭൂമി കയ്യേറിയെന്നാരോപിച്ചായിരുന്നു ഈ നടപടി. ഇതിന് തലേദിവസം, കനത്ത സുരക്ഷാ സന്നാഹങ്ങളോടെ മൂന്ന് ജില്ലകളിലുമായി 547 കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. ഇതില്‍ നാഗോണില്‍ 336 കുടുംബങ്ങളും, ഹോജായില്‍ 152 കുടുംബങ്ങളും, ഗോലാഘട്ടില്‍ 59 കുടുംബങ്ങളും ഉള്‍പ്പെടുന്നു.  ലുതുമാരിയിലെ റിസര്‍വ് ഫോറസ്റ്റിനുള്ളില്‍ 300 ഹെക്ടറിലധികം ഭൂമിയില്‍ പതിറ്റാണ്ടുകളായി ജീവിച്ചുവന്നവരാണ് ഈ കുടുംബങ്ങള്‍. തങ്ങള്‍ കയ്യേറ്റക്കാരാണെന്ന ഭരണകൂടത്തിന്റെ വാദം പ്രദേശവാസികള്‍ നിഷേധിച്ചു. അതേസമയം ലുതുമാരി ലോങ്ജാപ് റിസര്‍വ് ഫോറസ്റ്റിലെ ഗ്രാമവാസികളെ ഒഴിപ്പിക്കാനുള്ള നീക്കം തടയണമെന്ന് ഓള്‍ ഇന്ത്യ യൂണിയന്‍ ഓഫ് ഫോറസ്റ്റ് വര്‍ക്കിംഗ് പീപ്പിള്‍ അസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് 'തൗങ്യ' വനപരിപാലന രീതിക്ക് കീഴില്‍ അവിടെ താമസം തുടങ്ങിയ നാല് ഗ്രാമങ്ങളിലെ നിവാസികളെ സാധാരണ കൈയേറ്റക്കാരായി കാണരുതെന്നും യൂനിയന്‍ വ്യക്തമാക്കിയിരുന്നു. '1974ല്‍ സര്‍ക്കാരാണ് ഞങ്ങളെ ഇവിടെ കുടിയെരുത്തിയത്. ജൂറിയ ടൗണിന് സമീപത്തുനിന്നുള്ള ഭൂരഹിതരായ ഞങ്ങളുടെ പൂര്‍വ്വികരെ സര്‍ക്കാര്‍ ഇവിടെ പുനരധിവസിപ്പിക്കുകയായിരുന്നു. ആകെ 300 ഭൂരഹിത കുടുംബങ്ങള്‍ക്ക് നാല് ബിഘ വീതം ഭൂമിയാണ് നല്‍കിയത്' -ഞായറാഴ്ച വീട് നഷ്ടപ്പെട്ട 44 കാരനായ ലുതുമാരി സ്വദേശി അബ്ദുള്‍ നൂര്‍ പറയുന്നു. ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തങ്ങള്‍ക്ക് അനുകൂലമായ വിധി ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments