Breaking News

* കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കുന്നതിനും, ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയുന്നതിനും നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ.*

ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ എച്ച് എഫ് എസ് എസ് ഭക്ഷ്യവസ്തുക്കളുടെ നിർവചനത്തിലും വിൽപന നിയന്ത്രണത്തിനുള്ള മാനദണ്ഡങ്ങളിലും വ്യക്തത തേടി കേരളം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയെ സമീപിക്കും.

ജങ്ക് ഫുഡിന് കൃത്യമായ ശാസ്ത്രീയ നിർവചനമില്ലാത്തതിനാൽ ഏതൊക്കെ ഭക്ഷ്യവസ്തുക്കളെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തണം, അവയുടെ വിൽപന എങ്ങനെ നിയന്ത്രിക്കണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷ്യവസ്‌തുക്കളെ എച്ച് എഫ് എസ് എസ് വിഭാഗത്തിൽ ഉൾപ്പെടുത്താമെങ്കിലും അവയുടെ അളവ് നിർണയിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ ആവശ്യമാണ്. ഇതിൻ്റെ അഭാവം സ്കൂൾ പരിസരങ്ങളിലെ വിൽപന നിയന്ത്രിക്കുന്നതിനും ഇത്തരം ഭക്ഷ്യവസ്‌തുക്കളുടെ പട്ടിക തയ്യാറാക്കുന്നതിനും തടസ്സമാകുന്നുണ്ട്. 2026 ആഗസ്റ്റ് ഏഴിന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ഇതുസംബന്ധിച്ച് കരട് റെഗുലേഷൻ പ്രസിദ്ധീകരിച്ചിരുന്നു

കരടിൽ ഖരഭക്ഷണത്തിൽ 100 ഗ്രാമിന് 4.2 ഗ്രാമിൽ കൂടുതൽ കൊഴുപ്പ്, മൂന്ന് ഗ്രാമിൽ കൂടുതൽ പഞ്ചസാര, 0.625 ഗ്രാമിൽ കൂടുതൽ ഉപ്പ് എന്നിവയും ദ്രാവകരൂപത്തിലുള്ള ഭക്ഷണത്തിൽ 100 മില്ലിലിറ്ററിന് യഥാക്രമം 1.5 ഗ്രാം കൊഴുപ്പ്, രണ്ട് ഗ്രാം പഞ്ചസാര, 0.175 ഗ്രാം ഉപ്പ് എന്നിവയിൽ കൂടുതലും അടങ്ങിയാൽ ഉയർന്ന അളവായി കണക്കാക്കാനുള്ള നിർദേശങ്ങളുണ്ട്. കരട് റെഗുലേഷൻ അന്തിമമാക്കി നിയമപരമായ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയാൽ മാത്രമേ ഇത്തരം ഭക്ഷ്യവസ്‌തുക്കളുടെ പട്ടിക തയ്യാറാക്കുന്നതിനും സ്‌കൂൾ പരിസരങ്ങളിലെ വിൽപന നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിനും സംസ്ഥാനങ്ങൾക്ക് വ്യക്തമായ നിയമാടിത്തറ ലഭിക്കൂ. ഇതുമായി ബന്ധപ്പെട്ട നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര അതോറിറ്റിക്ക് സംസ്ഥാനം കത്ത് നൽകുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സ്‌കൂളുകളിൽ സുരക്ഷിതവും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനും കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിനും ഈറ്റ് റൈറ്റ് സ്കൂൾ പദ്ധതി നടപ്പിലാക്കുന്നുണ്ട്. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലും പദ്ധതിയുണ്ട്. സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും കാന്റീനുകളിൽ ശുചിത്വം, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ, പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ലഭ്യത എന്നിവ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments