Breaking News

*മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ സ്മരണിക ‘മാഷ് ഓർമ്മ’ 19ന് പ്രകാശനം ചെയ്യും*

കാഞ്ഞങ്ങാട് : മുസ്ലിം ലീഗ് നേതാവും മാധ്യമപ്രവർത്തകനും പ്രഭാഷകനും വിവർത്തകനും ജനപ്രതിനിധിയുമായിരുന്ന പി. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ സ്മരണാർഥം സ്മരണിക സമിതി തയ്യാറാക്കിയ ‘മാഷ് ഓർമ്മ’ സ്മരണിക ഒക്ടോബർ 19ന് പ്രകാശനം ചെയ്യും. രാവിലെ എട്ടിന് അതിഞ്ഞാൽ എം.പി.എം. ക്രസന്റ് കോമ്പൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് എം.പി. അബ്ദുസ്സമദ് സമദാനി എം.പി. പ്രകാശനകർമം നിർവഹിക്കും. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ മകൻ പി. ഖാലിദ് ആദ്യപ്രതി ഏറ്റുവാങ്ങും.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബഷീർ വെള്ളിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തും. സ്മരണികയുടെ ചീഫ് എഡിറ്റർ ടി. മുഹമ്മദ് അസ്ലം പുസ്തകപരിചയം നടത്തും. സ്മരണിക സമിതി ചെയർമാൻ മൂസ ഹാജി അധ്യക്ഷത വഹിക്കും. ഓർഫനേജ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തും.

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിതനായ അബ്ദുറഹ്മാൻ, ജില്ലാ പ്രസിഡന്റ് എൻ.എ. നെല്ലിക്കുന്ന്, ജനറൽ സെക്രട്ടറി പി.എം. മുനീർ ഹാജി, ട്രഷറർ കെ.ഇ.എ. ബക്കർ എന്നിവരെ ചടങ്ങിൽ അനുമോദിക്കും.

ജില്ലയിലെ എം.എൽ.എമാരായ ഗോവിന്ദൻ പള്ളിക്കാപ്പിൽ, കല്ലട്ര മാഹിൻ ഹാജി, എ.കെ.എം. അഷറഫ്, കെ. നീലകണ്ഠൻ, സന്ദീപ് വാര്യർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണൻ, എം.ബി.എം. അഷ്റഫ്, സി. കുഞ്ഞഹമ്മദ് ഹാജി, പാലക്കി ഫസൽ റഹ്മാൻ, ഹമീദ് ചേരക്കാടത്ത് തുടങ്ങിയ ജനപ്രതിനിധികളും നേതാക്കളും സംബന്ധിക്കും.

അതിഞ്ഞാൽ ജുമാ മസ്ജിദ് ഖത്തീബ് ടി.ടി. അബ്ദുൽഖാദർ അസ്ഹരി പ്രാർഥനയ്ക്ക് നേതൃത്വം നൽകും. സ്മരണിക സമിതി കൺവീനർ ഖാലിദ് മാണിക്കോത്ത് സ്വാഗതവും പി.എം. ഫൈസൽ നന്ദിയും പറയും.    


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments