Breaking News

*പി.എം അബൂബക്കർ രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭ - യു. സദാശിവൻ*

കോഴിക്കോട് : കേരളത്തിലെ ബഹുമുഖ പ്രതിഭയാണ് പരേതനായ പി.എം അബൂബക്കർ എന്ന് കോഴിക്കോട് മേയർ സദാശിവൻ അഭിപ്രായപ്പെട്ടു. ജീവിച്ച കാലഘട്ടത്തിൽ എല്ലാ മേഖലകളിലും അദ്ദേഹം ശോഭിച്ചു. പി എമ്മുമായി അടുത്തിടപഴകിയ ഒരാൾക്കും അദ്ദേഹത്തിൻറെ സേവനങ്ങളും സംഭാവനകളും മറക്കാനാകില്ലെന്ന് കോഴിക്കോട് കോർപ്പറേഷൻ സദാശിവൻ അനുസ്മരിച്ചു. കോഴിക്കോട് വുഡീസ് ഹോട്ടലിൽ ഐ.എൻ.എൽ കമ്മിറ്റി സംഘടിപ്പിച്ച  പി.എം അനുസ്‌മരണ സംഗമം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിൽ സംഗമത്തിൽ അധ്യക്ഷനായിരുന്നു.  സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരിം അനുസ്‌മരണ പ്രഭാഷണം നടത്തി. വർത്തമാന കാല ഇന്ത്യൻ സാഹചര്യം മുസ്‌ലിം ന്യൂനപക്ഷങ്ങൾ ഭയവിഹ്വലരും അരക്ഷിതാവസ്ഥയിലുമാണെന്ന് എളമരം കരീം ചൂണ്ടികാട്ടി.  ഭരണസംവിധാനങ്ങൾ മുഴുവൻ ഭൂരിപക്ഷ വർഗീയ ശക്തികളുടെ കരങ്ങളിലാണ്. ഈയൊരവസ്ഥ ആരും പ്രതീക്ഷിച്ചിതായിരുന്നില്ല എന്ന് അദ്ദേഹം ചൂണ്ടികാട്ടി. മുസ്തഫ കൊളച്ചേരി, ഐ.എൻ.എൽ  സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ സി.എച്ച് ഹമീദ് മാസ്റ്റർ, സമദ് തയ്യിൽ, മൊയ്തീൻ കുഞ്ഞി കളനാട്, വിമൻസ് ലീഗ് നേതാക്കളായ  ഖദിജ ടീച്ചർ, മറിയ ടീച്ചർ, അബ്ദുള്ള കോയ, കെ.പി അബ്ദുസ്സലാം, ജാബിർ ബേപ്പൂർ, അബ്ദുറഹിം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ സ്വാഗതം പറഞ്ഞു. ഡോ: ഷെമീമ മെഹ്തബ് നന്ദി രേഖപ്പെടുത്തി


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments