Breaking News

*അധ്യാപക സർവീസ് സംഘടന സമരസമിതി നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനവും ധർണയും സംഘടിപ്പിച്ചു*

കാഞ്ഞങ്ങാട് : രാജ്യത്തിന്റെ  ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കുന്നതിനും 13 കോടി വോട്ടർമാരെ വെട്ടിമാറ്റിയ നടപടിയിൽ പ്രതിഷേധിക്കുന്നതിനുമായി ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ (AISF) ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ രാജ്യത്ത് നടന്നുവരുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി അധ്യാപക സർവീസ്‌ സംഘടന സമരസമിതി നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനവും ധർണയും സംഘടിച്ചു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ നടന്ന പരിപാടി എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറി കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ സുനിൽകുമാർ കരിച്ചേരി അധ്യക്ഷത വഹിച്ചു . കേന്ദ്ര തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ നടപടികൾക്കെതിരെയും ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവും ഉയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ജോയിന്റ്  കൗൺസിൽ സംസ്ഥാന സെക്രട്ടറി എൻ കൃഷ്ണകുമാർ, എ കെ എസ് ടി യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ വിനയൻ കല്ലത്ത്, ജോയിന്റ്  കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം കെ പ്രീത എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ജോയിന്റ്  കൗൺസിൽ ജില്ലാ സെക്രട്ടറി എസ് എൻ പ്രമോദ് സ്വാഗതവും എ കെ എസ് ടി യു ജില്ലാ സെക്രട്ടറി ടി എ അജയകുമാർ നന്ദിയും പറഞ്ഞു. ജോയിന്റ്  കൗൺസിൽ ജില്ലാ പ്രസിഡണ്ട് ജി സുരേഷ് ബാബു, എം ടി രാജീവൻ,  എ ആമിന, വിനോജ് വിശ്വൻ , ടി റിജേഷ്,ഓ പ്രതീഷ് എന്നിവർ നേതൃത്വം നൽകി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments