*തളങ്കരയിൽ എംഡിഎംഎ പിടികൂടിയ കേസ്: പ്രതിക്ക് ഒരു വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു*
കാസറഗോഡ് : തളങ്കര കടത്ത് ഭാഗത്ത് വെച്ച് എംഡിഎംഎ പിടികൂടിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഒരു വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2018 നവംബർ 30-ന് തളങ്കര കടത്ത് വെച്ച് 2.21 ഗ്രാം എംഡിഎംഎ സഹിതം പിടിയിലായ ഫഹീസ് മൻസിൽ, കെ.കെ. പുരം, തളങ്കര സ്വദേശി അധിനൻ കെ.എമ്മിനെയാണ് (32) കാസറഗോഡ് അഡീഷണൽ & ഡിസ്ട്രിക്ട് സെഷൻസ് കോടതി (2) ജഡ്ജി ശ്രീ. രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ പ്രതി രണ്ടു മാസം കൂടി അധിക തടവ് അനുഭവിക്കണമെന്ന് വിധിയിൽ വ്യക്തമാക്കുന്നു. കാസറഗോഡ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ, അന്നത്തെ കാസറഗോഡ് സബ് ഇൻസ്പെക്ടർ ശ്രീ. അജിത്ത് കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ വിദ്യാനഗർ ഇൻസ്പെക്ടർ ശ്രീ. മനോജ് വി.വി. ആണ്. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ശ്രീ. ചന്ദ്രമോഹനൻ, അഡ്വ. ശ്രീമതി. ചിത്രകല എന്നിവർ ഹാജരായി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments