*തെക്കിൽ പാലം എംഡിഎംഎ കടത്ത് കേസ്: ഒന്നാം പ്രതിക്ക് ഒരു വർഷം കഠിന തടവും പിഴയും*
കാസറഗോഡ് : തെക്കിൽ പാലത്തിന് സമീപം കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയ കേസിൽ ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ വിധിച്ചു.2021 ജൂൺ 21-ന് കേസിനാസ്പദമായ സംഭവം നടന്നത്. തെക്കിൽ പാലത്തിന് സമീപം കാറിൽ കടത്തുകയായിരുന്ന 4.30 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടിച്ചെടുത്തത്.കേസിൽ ഒന്നാം പ്രതിയായ കല്ലിങ്ങാട്, ബേക്കൽ പള്ളിക്കര വില്ലേജിലെ അമീനുല്ല പി.കെ. (29) എന്നയാളെ ഒരു വർഷം കഠിന തടവും 20,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ തുക ഒടുക്കിയില്ലെങ്കിൽ പ്രതി രണ്ടു മാസം കൂടി അധിക തടവ് അനുഭവിക്കണമെന്ന് വിധിയിൽ വ്യക്തമാക്കുന്നു. അതേസമയം, കുറ്റാരോപിതനായ രണ്ടാം പ്രതി അബൂബക്കർ കെ.എമ്മിനെ (38) കോടതി വെറുതെ വിട്ടു.മേൽപറമ്പ് പോലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ മേൽപറമ്പ് സബ് ഇൻസ്പെക്ടർ ശ്രീ. എസ്. ബൈജുവും സംഘവുമാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ മേൽപറമ്പ് ഇൻസ്‌പെക്ടർ ആയിരുന്ന അജിത്കുമാർ പി ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ.ശ്രി.ചന്ദ്ര മോഹനൻ. അഡ്വ. ശ്രീമതി. ചിത്രകല എന്നിവർ ഹാജരായിരുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments