*തൃക്കരിപ്പൂർ ഇയ്യക്കാട്ട് വൻ വിദേശമദ്യവേട്ട: 36 കുപ്പി മദ്യവുമായി യുവാവ് ചന്തേര പോലീസിന്റെ പിടിയിൽ*
കാസറഗോഡ് : അമിതലാഭത്തിനായി അനധികൃതമായി വിദേശമദ്യം ശേഖരിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച യുവാവിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. വടക്കേ തൃക്കരിപ്പൂർ ഇയ്യക്കാട് സ്വദേശി സുനിൽകുമാർ (38) ആണ് പോലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് വിവിധ ബ്രാൻഡുകളിലായി സൂക്ഷിച്ചിരുന്ന 500 മില്ലി ലിറ്ററിന്റെ 36 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു.
ശനിയാഴ്ച വൈകുന്നേരം ചന്തേര സബ് ഇൻസ്പെക്ടർ വിഷ്ണു എസ്. നായർ, ജൂനിയർ എസ്.ഐ. സതീഷ് വി., ഡ്രൈവർ സി.പി.ഒ. ഹരീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം മാണിയാട്ട് ഭാഗത്ത് ക്രമസമാധാന പാലന പട്രോളിങ് നടത്തുന്നതിനിടെയാണ് ഇയ്യക്കാട് സ്വദേശി മദ്യക്കച്ചവടം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചത്.
വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈകുന്നേരം പോലീസ് സംഘം പ്രതിയുടെ വീട്ടിൽ എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
കേരള അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ചന്തേര പോലീസ് കേസെടുത്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments