*സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം എത്രയും പെട്ടെന്ന് പരിഹരിക്കണം* നാഷനൽ വിമൻസ് ലീഗ്*
കാഞ്ഞങ്ങാട് : കുടുംബങ്ങൾക്കും സമൂഹത്തിനും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പരിഹരിക്കാൻ സംസ്ഥാന സർക്കാർ എത്രയും പെട്ടെന്ന് തയ്യാറാകണമെന്നും,
കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ സ്ത്രീ സുരക്ഷാ പെൻഷൻ പുന:സ്ഥാപിക്കണമെന്നും,സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി വിതരണം മാറ്റം വരുത്താനുള്ള സംസ്ഥാന സർക്കാരിന്റെ നയം ഉപേക്ഷിക്കണമെന്നും ഇന്ത്യൻ നാഷനൽ ലീഗിന്റെ വനിത വിഭാഗമായ നാഷണൽ വിമൻസ് ലീഗ് കാസർഗോഡ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നുള്ള 115 പ്രതിനിധികൾ പങ്കെടുത്ത് നിലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ടിൽ നടത്തിയ കൺവെൻഷൻ ഐ എൻ എൽ സംസ്ഥാന വൈസ് പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കളനാട് ഉൽഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ജമീല മുഹമ്മദ് അധ്യക്ഷത വഹിച്ചു.. ഐ എൻ എൽ സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം ഇബ്രാഹിം, നാഷനൽ വിമൻസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എം ഹസീന, ഐ എൻ എൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്സൺ ലത ബാലകൃഷ്ണൻ, ഹജ്ജ് കമ്മിറ്റി അംഗം ശംസുദ്ദിൻ അരിഞ്ചിറ, ജില്ല ട്രഷറർ ഷമീന മുഹമ്മദ്, നജ്മ റാഫി, എം പി ജസീല. കെ റസിയ, പി.ഹസീന, സമീറ നാസർ, കുഞ്ഞി മൊയ്തു ഹാജി,, കെ പി മൊയ്തു, സി കെ നാസർ എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി എൽ സുലൈഖ സ്വാഗതവും സെക്രട്ടറി റസീന കോട്ടപ്പുറം നന്ദി യും പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments