*ഗ്യാനേഷ് കുമാറിനെതിരെ ഇൻഡ്യ സഖ്യത്തിന്റെ മോക്ക് ഇംപീച്ച്മെന്റ് ഇന്ന്; നേതൃത്വം മീരാകുമാറിന്*
ഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ ഇന്ത്യാ സഖ്യം. അശോക ഹോട്ടൽ, തൽക്കത്തോറ സ്റ്റേഡിയം, രാംലീല മൈതാനം എന്നിവിടങ്ങളിൽ ഭരണകൂടം അനുമതി നിഷേധിച്ചതോടെയാണ് ഖാർഗെയുടെ വസതി തന്നെ പ്രതിഷേധ വേദിയാക്കാൻ സഖ്യം തീരുമാനിച്ചത്.ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്ക് മല്ലികാർജുൻ ഖാർഗെയുടെ രാജാജി മാർഗിലെ വസതിയിൽ പ്രതീകാത്മക പാർലമെന്റ് നടപടികൾ ആരംഭിക്കും. പൊലീസിന്റെയും കേന്ദ്ര സേനയുടെയും കർശന നിരീക്ഷണത്തിലായിരിക്കും പരിപാടി.ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന പ്രമേയം രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ അവതരിപ്പിക്കും. വോട്ടർ പട്ടിക പരിഷ്കരണത്തോടെ വോട്ടവകാശം നഷ്ടപ്പെട്ടവരെയും വേദിയിലെത്തിച്ച് അനുഭവങ്ങൾ പങ്കുവെപ്പിക്കും. വിവിധ പൗരാവകാശ സംഘടനാ നേതാക്കളും ചടങ്ങിൽ സംസാരിക്കും.രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് പിന്നാലെ, ഗ്യാനേഷ് കുമാറിനെ പുറത്താക്കിക്കൊണ്ടുള്ള പ്രതീകാത്മക വിധി സ്പീക്കർ മീരാകുമാർ പ്രഖ്യാപിക്കും.ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം പാർലമെന്റിൽ നേരത്തെ പരാജയപ്പെട്ടിരുന്നു. രണ്ടാമത് നൽകിയ നോട്ടീസിൽ രാജ്യസഭയിൽ അനക്കമില്ലാത്ത സാഹചര്യത്തിലാണ് പ്രതീകാത്മക പരസ്യ വിചാരണയിലേക്ക് പ്രതിപക്ഷം കടന്നത്.അതേസമയം, നവംബർ ഒന്നിന് രാംലീല മൈതാനത്ത് നടക്കുന്ന അടുത്ത ഘട്ട പ്രതിഷേധത്തിൽ പത്ത് ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് സംഘടകർ അറിയിച്ചിട്ടുള്ളത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments