Breaking News

*രാഹുല്‍ ഗാന്ധി ഇന്ന് വിയറ്റ്‌നാമില്‍ നിന്ന് മടങ്ങിയെത്തും; ഇൻഡ്യ സഖ്യത്തിന്റെ തുടര്‍ പ്രക്ഷോഭങ്ങളില്‍ ആകാംക്ഷ*

ന്യൂഡൽഹി : വിദേശ സന്ദര്‍ശന വിവാദങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധി ഇന്ന് വിയറ്റ്‌നാമില്‍ നിന്ന് മടങ്ങിയെത്തും. ബിജെപി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയേക്കും എന്നാണ് വിവരം. ഗ്യാനേഷ് കുമാറിനെതിരായ രാഹുലിന്റെ മിന്നല്‍ സമരമുറകള്‍ ഉണ്ടാകുമോ എന്നതിലാണ് ആകാംക്ഷ. ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധത്തിന് സാധ്യതയുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വരാണസിയില്‍ എത്തും.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെയുള്ള ഇൻഡ്യ മുന്നണിയുടെ പ്രതിഷേധങ്ങള്‍ക്കിടെയുള്ള രാഹുലിന്റെ വിദേശ സന്ദര്‍ശനം ബിജെപി നേരത്തെ ആയുധമാക്കിയിരുന്നു. രാജ്യത്ത് പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച രാഹുല്‍ പ്രതിഷേധങ്ങൾക്ക് അവധി നൽകി ആഘോഷിക്കാന്‍ വിദേശത്തേക്ക് പോയെന്നായിരുന്നു ബിജെപി ആരോപണം. നേരത്തെ, രാഹുലിന്റെ വിയറ്റ്നാം യാത്രയെക്കുറിച്ച് ചോദിച്ചപ്പോള്‍, താനൊരു ട്രാവല്‍ ഏജന്റല്ലെന്നും ആ ചോദ്യം തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ മറുപടി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments