*സന്ദീപ് വാര്യർ എം.എൽ.എയുടെ വാഹനം അപകടത്തിൽപെട്ടു; ടയർ പൊട്ടി നിയന്ത്രണം വിട്ട കാറിനു പിന്നിൽ രണ്ട് കാറുകൾ ഇടിച്ചുകയറി; അത്ഭുതകരമായി രക്ഷപ്പെട്ടു ..!*.
കോട്ടക്കൽ : തൃക്കരിപ്പൂർ എം .എൽ.എ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ ടയർ പൊട്ടി അപകടത്തിൽപെട്ടു. ഇന്ന് പുലർച്ചെ ദേശീയപാത 66-ൽ കോട്ടക്കൽ കോഴിച്ചനയിൽ വെച്ചായിരുന്നു സംഭവം.* *വാഹനത്തിന്റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഈ കാറിനു തൊട്ടുപുറകിൽ വരികയായിരുന്ന മറ്റ് രണ്ട് കാറുകൾ കൂടി പരസ്പരം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.**അപകടത്തിൽ സന്ദീപ് വാര്യർ എം.എൽ.എയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്ന് വാഹനങ്ങളിലുണ്ടായിരുന്ന ആർക്കും പരിക്കുകളില്ല. എന്നാൽ അപകടത്തിന്റെ ആഘാതത്തിൽ കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.**തൃക്കരിപ്പൂരിൽ നിന്നും സ്വന്തം നാടായ ചെത്തല്ലൂരിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments