*തളങ്കര സൈനുൽ ആബിദീൻ വധക്കേസ്: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു.*
കാസർകോട് : തളങ്കര സ്വദേശിയായ സൈനുൽ ആബിദീൻ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു.
ജില്ലാ അഡീഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജി അജിന്ത്യ രാജ് ഉണ്ണിയാണ് വിധി പ്രസ്താവിച്ചത്.
കാസർകോട് എം.ജി റോഡിലെകിടക്കവിൽപ്പനശാലയിൽജീവനക്കാരനായിരുന്ന തളങ്കര നുസ്രത്ത് നഗർ സ്വദേശി സൈനുൽ ആബിദീൻ (24) ആണ് കൊല്ലപ്പെട്ടത്.
2014 ഡിസംബർ 22ന് രാത്രി കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള എം.ജി റോഡിൽ പിതാവിന്റെ ഉടമസ്ഥതയിലുള്ള കടയിൽ വെച്ചായിരുന്നുകൊലപാതകം.കേസിൽ 21 പേരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്.
എട്ടാം പ്രതിയായിരുന്ന ജ്യോതിഷിനെ വിചാരണയ്ക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മറ്റൊരു പ്രതിയായ മഹേഷ് കാപ്പ നിയമപ്രകാരം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്.
സജീവ എസ്.ഡി.പി.ഐ പ്രവർത്തകനായിരുന്നു കൊല്ലപ്പെട്ട സൈനുൽ ആബിദീൻ. വ്യക്തിവിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
അന്നത്തെ എസ്.പി തോംസൺ ജോസിന്റെ നേരിട്ടുള്ളമേൽനോട്ടത്തിലായിരുന്നു അന്വേഷണം. ഡിവൈ.എസ്.പി രഞ്ജിത്ത്, സി.ഐ പി.കെ. സുധാകരൻ, എസ്.ഐ എം. രാജേഷ്, എസ്.പി, ഡിവൈ.എസ്.പി സ്ക്വാഡ് അംഗങ്ങൾ, സൈബർ സെൽ യൂണിറ്റ് എന്നിവരുംഅന്വേഷണത്തിൽ പങ്കാളികളായി. അന്നത്തെ സി.ഐപി.കെ.സുധാകരനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments