Breaking News

*രാജിവെച്ച്‌ വീണ്ടും മത്സരിച്ചാല്‍ പണിപാളും ; സുപ്രീംകോടതി*

ഒരു പാർട്ടിയുടെ സ്ഥാനാർഥിയായി വിജയിച്ചശേഷം മറ്റൊരു പാർട്ടിയില്‍ ചേർന്നു മത്സരിക്കുന്നതിനായി രാജിവെയ്ക്കുന്ന ജനപ്രതിനിധികളില്‍നിന്ന് ഉപതെരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കാനാകുമോയെന്ന് പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. വിഷയം സംബന്ധിച്ച ഹർജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷൻ ഉള്‍പ്പടെയുള്ള കക്ഷികളില്‍നിന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മറുപടി തേടി. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ അണ്ണാഡിഎംകെയിലെ ആറ് എംഎല്‍എമാർ കാരണം വ്യക്തമാക്കാതെ രാജിവെച്ചതും തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പ് പൊതുഖജനാവിനു വൻ സാമ്പത്തികബാധ്യത വരുത്തിവച്ചതും ചൂണ്ടിക്കാട്ടിയുള്ള ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments