Breaking News

* "മൊബൈല്‍ ഫോണിലൂടെ* *അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന്* *ആളുകള്‍ എങ്ങനെ വിശ്വസിക്കുന്നു..?"**- ഡിജിറ്റല്‍ അറസ്റ്റില്‍ സുപ്രിംകോടതി*

ന്യൂഡല്‍ഹി :'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പുകള്‍ തുടര്‍ച്ചയായി നടക്കുന്നതില്‍ സുപ്രിംകോടതി കടുത്ത നിരാശ പ്രകടിപ്പിച്ചു. വിദ്യാസമ്പന്നരായ പൗരന്മാര്‍ എങ്ങനെയാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത് എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. ഡിജിറ്റല്‍ അറസ്റ്റ് അഴിമതി വിഷയത്തില്‍ സ്വമേധയാ കേസ് പരിഗണിച്ചപ്പോള്‍, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് അമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ എസ് നപ്പിനായിയുടെ വാദങ്ങള്‍ കേട്ടു. തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കിടയിലും തട്ടിപ്പുകള്‍ തുടരുന്നുവെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ഒരു സ്ത്രീക്ക് 2.5 കോടി രൂപ നഷ്ടപ്പെട്ട ഒരു സമീപകാല സംഭവം അവര്‍ ഉദ്ധരിച്ചു. മാര്‍ച്ച് 30ന് കേന്ദ്രം നല്‍കിയ അവസാന സ്റ്റാറ്റസ് റിപ്പോര്‍ട്ടിന് ശേഷവും ഡിജിറ്റല്‍ അറസ്റ്റ് കേസുകള്‍ പെരുകുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.എല്ലാ പൊതുജന അവബോധ കാമ്പെയ്നുകളും വാര്‍ത്താ റിപ്പോര്‍ട്ടുകളും കോടതി ഉത്തരവുകളും ഉണ്ടായിരുന്നിട്ടും ആളുകള്‍ ഇരകളാകുന്നതില്‍ ചീഫ് ജസ്റ്റിസ് ഞെട്ടല്‍ പ്രകടിപ്പിച്ചു. ''ആളുകള്‍ എന്തുകൊണ്ട് സത്യം മനസിലാക്കുന്നില്ല. ഇരകള്‍ക്ക് എന്താണ് കുഴപ്പം? അവര്‍ സാധാരണക്കാരല്ലേ? മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകളുണ്ടല്ലോ. ഒരു ജനാധിപത്യ രാജ്യത്ത് നിങ്ങളെ മൊബൈലില്‍ അറസ്റ്റ് ചെയ്യുന്നുവെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ നിങ്ങള്‍ എങ്ങനെയുള്ള ആളാണ്? മൊബൈല്‍ ഫോണെടുത്ത് ചുവരില്‍ അടിക്കുക. അറസ്റ്റ് ഇല്ലാതാവും.''-കോടതി പറഞ്ഞു. സംശയാസ്പദമായ ഇടപാടുകളോ പണം തേടുന്ന സന്ദേശങ്ങളോ പ്രത്യക്ഷപ്പെടുന്ന നിമിഷം സംരക്ഷണ സംവിധാനങ്ങള്‍ എന്തുകൊണ്ട് പ്രവര്‍ത്തിക്കുന്നില്ല എന്ന് ചോദിച്ചുകൊണ്ട്, ബാങ്കുകളെയും മറ്റ് ഏജന്‍സികളെയും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. ബാങ്കുകള്‍ കൃത്യമായ ജാഗ്രത പാലിക്കാത്ത സാഹചര്യത്തില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് നടന്നാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം ഉത്തരവാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ചീഫ്ജസ്റ്റിസ് കൂട്ടിചേര്‍ത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments