*സ്വാഭാവികമരണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാം*
തിരുവനന്തപുരം : സ്വാഭാവിക മരണങ്ങളില്‍ പോസ്റ്റുമോർട്ടം ഒഴിവാക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് പോലീസും മജിസ്‌ട്രേറ്റുമാണെന്ന് മന്ത്രി കെ.മുരളീധരൻ നിയമസഭയില്‍ പറഞ്ഞു. കുറ്റകൃത്യമെന്ന് സംശയമില്ലാത്ത സമയത്ത് പോസ്റ്റുമോർട്ടം വേണ്ട. ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും മൊഴിയെടുത്ത് മരണം സ്വാഭാവികമാണെന്ന് ഉറപ്പാക്കേണ്ടത് പോലീസാണ്. മെഡിക്കോ ലീഗല്‍ കോഡ് പ്രകാരം മരിച്ച നിലയില്‍ ആശുപത്രിയിലെത്തിക്കുകയോ ആശുപത്രിയില്‍ എത്തിച്ചയുടൻ മരിക്കുകയോ ചെയ്ത കേസില്‍ പോസ്റ്റുമോർട്ടം നിർബന്ധമാണ്. ഡോക്ടർമാർ പോലീസിനെ വിവരമറിയിക്കണം. അസ്വാഭാവിക സാഹചര്യമില്ലെങ്കില്‍ വിട്ടുനല്‍കാം. അഞ്ച് മെഡിക്കല്‍ കോളേജുകളിലും കാസർഗോഡ് ജനറല്‍ ആശുപത്രിയിലും രാത്രികാല പോസ്റ്റുമോർട്ടത്തിന് സൗകര്യങ്ങളൊരുക്കണമെന്നും മന്ത്രി പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments