Breaking News

ആരോഗ്യ ടാസ്‌ക് ഫോഴ്‌സ് കോർപ്പറേറ്റ്, കച്ചവട മാഫിയക്ക് കേരളത്തെ തീറെഴുതാൻ - ഐ.എൻ.എൽ

കോഴിക്കോട് : ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാനെന്ന വ്യാജേന കൂടുതൽ ചർച്ചയോ കൂടിയാലോചനയോ കൂടാതെ വി.ഡി സതീശൻ സർക്കാർ രൂപീകരിച്ച ആരോഗ്യ ടാസ്ക് ഫോഴ്സ് ലോകത്തിന് മാതൃകയായ നമ്മുടെ ആരോഗ്യ മേഖല വൻകിട കോർപ്പറേറ്റ് ശക്തികൾക്കും സ്വകാര്യ കച്ചവട ലോബിക്കും തീറെഴുതി കൊടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഐ.എൻ.എൽ. സംസ്ഥാനത്തിൻ്റെ പൊതു ആരോഗ്യ മേഖലയെക്കുറിച്ച് അറിവും കാഴ്ചപ്പാടുമുള്ള വിദഗ്ധർക്ക് പകരം വ്യവസായ ഗ്രൂപ്പ് സാരഥിയെയും ആയുർവേദ റിസോർട്ട് മേധാവികളെയും മരുന്ന് കമ്പനികളുടെ തലവന്മാരെയും ഉൾപ്പെടുത്തി തട്ടിക്കൂട്ടിയ ടാസ്ക് ഫോഴ്സ് ഉയർന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടുള്ളതല്ല എന്ന് വ്യക്തമാണ്. അഴിമതിക്കും കള്ളപ്പണത്തിനും ആരോപണ വിധേയനായ മുൻ യു.പി ചീഫ് സെക്രട്ടറി ദീപക് സിഗാളിനെ  സമിതിയിൽ ഉൾപ്പെടുത്തിയത് എന്തിനുവേണ്ടിയാണെന്ന ചോദ്യത്തിന് മറുപടിയില്ല. 2016ൽ അന്നത്തെ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ദീപക്കിനെ സ്ഥാനത്തുനിന്ന് പുറത്താക്കിയത്. ആരോഗ്യ മേഖലയുടെ കാവിവത്ക്കരണവും കച്ചവടവത്ക്കരണവും ബി.ജെ.പിയുടെ ഇംഗിതങ്ങൾക്കൊത്തുള്ള നയരൂപീകരണം, പൊതുജനാരോഗ്യ മേഖല ഇടിച്ചു നിരപ്പാക്കി വൻകിട കോർപ്പറേറ്റുകൾക്ക് മേഞ്ഞ് നടക്കാനുള്ള സാഹചര്യമൊരുക്കുക എന്നിവയാവണം വി.ഡി സതീശൻ്റെ മനസ്സിലുള്ള പദ്ധതികൾ. ആരോഗ്യ മേഖലയെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത വകുപ്പ് മന്ത്രിക്ക് സ്വന്തമായ ഒരു നിലപാടില്ല എന്നതാണ് സതീശന്റെ ഭാഗ്യം. നേരത്തെ പലരും മുന്നറിയിപ്പ് നൽകിയത് പോലെ, കേരളത്തിൻ്റെ അഭിമാനമായ വിദ്യാഭ്യാസ, ആരോഗ്യ മേഖലയെ കോർപ്പറേറ്റ് താൽപര്യക്കാരുടെ മുന്നിൽ അടിയറവ് വെച്ച് കോടികളുടെ കച്ചവടമാണ് വി.ഡി സതീശനും കൂട്ടരും ലക്ഷ്യമിടുന്നത്.  അതുകൊണ്ട് തന്നെ, പുതിയ എടുത്തുചാട്ടത്തിനെതിരെ ജനരോഷം ഉയരുകയും ശക്തമായ പ്രതിരോധത്തിലൂടെ കുത്സിത പദ്ധതിയെ പരാജയപ്പെടുത്തേണ്ടതുമുണ്ട്.  ചെലവ് കുറഞ്ഞ ചികിത്സയും ആരോഗ്യകരമായ ജീവിതവും പൗരന്മാരുടെ അവകാശമാണ്. അതിൽ കൈകടത്താനും ചൂഷക ശക്തികളെ ക്ഷണിച്ച് വരുത്താനും അവരുടെ കരാളഹസ്തങ്ങളിലേക്ക് ആരോഗ്യ മേഖലയെ ഏൽപ്പിച്ചു കൊടുക്കാനുള്ള സതീശന്റെയും മുരളീധരന്റെയും നീക്കത്തെ പല്ലും നഖവും ഉപയോഗിച്ച് പരാജയപ്പെടുത്തേണ്ടതുണ്ടെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ആവശ്യപ്പെട്ടു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments