*പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള സമഗ്ര വികസന പദ്ധതികൾ നടപ്പിലാക്കും. - മന്ത്രി കെ.എ തുളസി.*
കാസർഗോഡ് : സംസ്ഥാന പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് കാസർഗോഡ് ജില്ലയിൽ എത്തിച്ചേർന്ന പ്രൊഫ: കെ.എ തുളസിക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ സ്വീകരണം നൽകി.
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ ഉന്നമനത്തിനായി സമഗ്ര വികസന പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കും. ദളിത് വിദ്യാർഥികൾക്ക് ഐ.എ.എസ് ഉൾപ്പെടെയുള്ള ഉന്നത പഠനത്തിനുള്ള എൻട്രൻസ് കോച്ചിങ്ങിന് ആവശ്യമായിട്ടുള്ള സഹായം ഗവൺമെൻറ് പൂർണ്ണ ഉത്തരവാദിത്വത്തോടെ നടപ്പിലാക്കുമെന്നും മന്ത്രി കെ.എ തുളസി പറഞ്ഞു.
കഴിഞ്ഞ ഇടത് മുന്നണി ഗവൺമെന്റിന്റെ കാലത്ത് തന്നെ ലക്ഷക്കണക്കിന് പാവപ്പെട്ടയാളുകളുടെ ചികിത്സാ സഹായത്തിനുള്ള അപേക്ഷകളുൾപ്പെടെ മന്ത്രിയുടെ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നുണ്ടെന്നും, മുഴുവൻ അപേക്ഷകളും പരിശോധിച്ച് അടിയന്തിരമായി നടപടികൾ സ്വീകരിക്കുമെന്നും സ്വീകരണയോഗത്തിൽ മന്ത്രി പറഞ്ഞു.
ഡിസിസി ഓഫീസിൽ നടന്ന സ്വീകരണ യോഗത്തിൽ ഡിസിസി പ്രസിഡണ്ട് പി .കെ ഫൈസൽ അധ്യക്ഷത വഹിച്ചു. ഡിസിസിയുടെ സ്നേഹോപഹാരം അദ്ദേഹം മന്ത്രിക്ക് നൽകി. ഡിസിസി ജനറൽ സെക്രട്ടറി എം .സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. നേതാക്കളായ സോമശേഖര ഷേണി, കെ. ഖാലിദ്, ഡോ: കെ .വി ശശിധരൻ, രാജൻ പെരിയ, കെ. ലക്ഷ്മണപ്രഭു, എം. രാജീവൻ നമ്പ്യാർ, പി. രാമചന്ദ്രൻ, മിനി ചന്ദ്രൻ, കെ .കെ ബാബു, വി. ഗോപി എന്നിവർ സംസാരിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments