*ബിഹാര് മുന്മുഖ്യമന്ത്രി നിതീഷ് കുമാറിനുവേണ്ടി ഒമ്പത് പേരെ കൊന്നു'; വെളിപ്പെടുത്തലുമായി ജെഡിയു എംഎല്എ*
ന്യൂഡല്ഹി : ബിഹാര് മുന്മുഖ്യമന്ത്രി നിതീഷ് കുമാറിനുവേണ്ടി ഒന്പതുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ജനതാദള് യുണൈറ്റഡ് (ജെ ഡി യു) എം എല് എ. അനന്ത്കുമാര് സിങ്ങിന്റെ വെളിപ്പെടുത്തല്. വരാനിരിക്കുന്ന നിയമനിര്മാണ കൗണ്സില് തിരഞ്ഞെടുപ്പില് തന്റെ രാഷ്ട്രീയ എതിരാളിയായ നീരജ്കുമാറിനെ പാര്ട്ടി സ്ഥാനാര്ഥിയാക്കിയതിലുള്ള അതൃപ്തിയാണ് അനന്ത്കുമാര് സിങ്ങിനെ പ്രകോപിപ്പിച്ചത്. അതേസമയം അനന്ത്കുമാറിന്റെ പ്രസ്താവന തള്ളിയ ജെ ഡി യു, ഇത്തരം പ്രസ്താവനകള് ഗൗരവമായി കാണേണ്ടതില്ലെന്നും അറിയിച്ചു. അനന്ത്കുമാറിന്റെ പരാമര്ശം ബിഹാറില് വലിയ രാഷ്ട്രീയവിവാദങ്ങള്ക്ക് വഴിവച്ചിരിക്കുകയാണ്.
'നിതീഷ്കുമാറും ഞാനും തമ്മിലുള്ള ബന്ധത്തിന് നീണ്ടകാലത്തെ പഴക്കമുണ്ട്. അദ്ദേഹത്തെ സഹായിക്കാനായി ഞാന് ഒന്പതുപേരെ കൊലപ്പെടുത്തി. അദ്ദേഹം രാഷ്ട്രീയത്തില് വേരൂന്നാന് ബുദ്ധിമുട്ടിയിരുന്ന കാലത്തും ഞാന് അദ്ദേഹത്തോടൊപ്പമുണ്ട്,' എന്നായിരുന്നു അനന്ത് കുമാറിന്റെ പ്രസ്താവന. മുന്കാല രാഷ്ട്രീയ വൈരങ്ങളും അദ്ദേഹം പരാമര്ശിച്ചു. നേരത്തേ നീരജ്കുമാര് തനിക്കെതിരേ നിലപാടെടുത്തിരുന്നെന്നും അങ്ങനെയൊരാളുമായി തനിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരിക്കേ എന്തിനാണ് പാര്ട്ടി അദ്ദേഹത്തെ സ്ഥാനാര്ഥിയാക്കിയതെന്നും അനന്ത്കുമാര് ചോദിച്ചു.
അനന്ത്കുമാറിന്റെ പ്രസ്താവനയ്ക്കെതിരേ ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദള് (ആര് ജെ ഡി) രംഗത്തെത്തി. രാഷ്ട്രീയ കുറ്റകൃത്യങ്ങളില് പങ്കുണ്ടെന്നകാര്യം അനന്ത്കുമാര് സമ്മതിച്ചിരിക്കുകയാണെന്ന് ആര് ജെ ഡി ആരോപിച്ചു. 'നിതീഷ്കുമാര് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന ഒന്പത് കൊലപാതകങ്ങളെക്കുറിച്ചാണ് അനന്ത്കുമാര് സിങ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. നിതീഷ്കുമാറിനുവേണ്ടിയാണ് കൊലപാതകങ്ങള് നടത്തിയതെന്നും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. പാര്ട്ടി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളില്നിന്നുള്ള സമ്മര്ദത്തെത്തുടര്ന്ന് പ്രസ്താവന തിരുത്തുകയോ മാറ്റിപ്പറയുകയോ ചെയ്താലും, ബിഹാറിലുടനീളമുള്ള കുപ്രസിദ്ധ ക്രിമിനല് സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചുകൊണ്ടാണ് നിതീഷ്കുമാര് അധികാരം കെട്ടിപ്പടുത്തതെന്ന വസ്തുത നിലനില്ക്കുന്നില്ലേ?' ആര് ജെ ഡി നേതാവ് ശക്തി സിങ് യാദവ് ചോദിച്ചു. മോത്തിഹാരി, മുസഫര്പുര്, വൈശാലി, മൊകാമ തുടങ്ങിയ പ്രദേശങ്ങളിലെ കുപ്രസിദ്ധ സംഘാംഗങ്ങളെല്ലാം നിതീഷ്കുമാറിനൊപ്പമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം വലിയ രാഷ്ട്രീയവിവാദമായതോടെ അനന്ത്കുമാര് തന്റെ പരാമര്ശം തിരുത്തി. ഇത്തവണ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം മുന് മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ ഭരണകാലത്തേക്ക് ചാര്ത്തുകയായിരുന്നു അദ്ദേഹം. 'ഞാന് നീരജ്കുമാറിന് മറുപടിനല്കുകമാത്രമാണ് ചെയ്തത്. അദ്ദേഹത്തോട് ഞാന് സഹിച്ച ത്യാഗങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ലാലു യാദവിന്റെ ഭരണകാലത്ത് എന്റെ ഒന്പത് അനുയായികള് കൊല്ലപ്പെട്ടു. എനിക്കുനേരെയും വെടിവയ്പ്പുണ്ടായി. ഞങ്ങള് നിതീഷ്കുമാറിനൊപ്പം നിന്നതുകൊണ്ടാണ് ലാലു അവരെ കൊലപ്പെടുത്തിയത്,' അനന്ത്കുമാര് പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments