Breaking News

*എങ്ങനെ പ്രതികളെ വെറുതെ വിടാം എന്ന് ഗവേഷണം നടത്തി പ്രഖ്യാപിച്ച വിധി**കാസർകോട് മുൻ ഡിവൈഎസ്പിക്ക് പിന്തുണയുമായി പൊതുസമൂഹവും പ്രമുഖരും രംഗത്ത്,**സൈനുല്‍ ആബിദീൻ കേസിൽ സർക്കാർ അപ്പീൽ പോകണമെന്ന് ആവശ്യം*

കാസർകോട് : കാസർകോട്ടെ പ്രമാദമായ കൊലക്കേസുകളില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധികളെ മുൻ നിർത്തി മുൻ ഡിവൈഎസ്പിയും കാസർകോട് ചെമനാട് സ്വദേശിയുമായ അബ്ദുറഹീമിന്റെ പോസ്റ്റിന് പിന്തുണയുമായി പൊതുസമൂഹവും പ്രമുഖരും രംഗത്ത്,

റിയാസ് മൗലവി വധക്കേസിലും സമാനമായ വിധിയാണ് ഉണ്ടായത്,
റിയാസ് മൗലവി കേസിന്റെ അന്വേഷണ സമയത്ത് ഗൂഢാലോചനയെക്കുറിച്ച്‌ എന്തുകൊണ്ട് അന്വേഷിച്ചില്ല എന്ന് കോടതി പോലും ചോദിച്ചതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

നെഞ്ചകത്തേക്ക് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കഠാര കുത്തിയിറക്കിയപ്പോള്‍, കേസന്വേഷണം കുറ്റമറ്റ രീതിയില്‍ നടത്തിക്കൊണ്ടു പോകുന്നതില്‍ ജാഗ്രത കാണിക്കുന്നതിന് പകരം, സമുദായ സംഘടന രാഷ്ട്രീയ പകപോക്കലിന് ചൂട്ടുപിടിക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത് എന്ന് പറയുന്നതില്‍ ദുഃഖമുണ്ട്.റിയാസ് മൗലവിയുടെ പ്രസ്തുത കേസില്‍ ഗൂഢാലോചനയെ കുറിച്ച്‌ എന്തുകൊണ്ട് അന്വേഷിച്ചില്ല എന്ന് ബഹുമാനപ്പെട്ട കോടതി പോലും ചോദിച്ചപ്പോള്‍, അത്തരം ഒരു ഗൂഢാലോചന കൂടി അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം എന്തുകൊണ്ട് സമുദായ നേതൃത്വത്തിനുണ്ടായില്ല.

ഏതു വ്യക്തിയുമായും യാതൊരു പ്രശ്നവുമില്ലാത്ത റിയാസ് മൗലവി പള്ളിയില്‍ കിടന്നുറങ്ങുമ്പോഴാണ് തീവ്ര ഹിന്ദുത്വവാദികളാല്‍ കൊല ചെയ്യപ്പെട്ടത്. കേസിലെ ഗൂഢാലോചന പോലും അന്വേഷിക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചതെങ്കിലും, പ്രതികള്‍ക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതിയത്. എന്നാല്‍ പ്രസ്തുത കേസില്‍ 


 കാസർകോട് സി.ഐ ആയിരുന്ന തന്നെ, രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് അന്വേഷണ സംഘത്തില്‍ നിന്നും മാറ്റിനിർത്തിയിരുന്നുവെന്നും അദ്ദേഹം ഓർമ്മിച്ചു.

നഗരത്തില്‍ വെച്ച്‌ 2014ല്‍ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദീന്റെ കേസില്‍ അടുത്തിടെ ഉണ്ടായ വിധിയും, ഇതിനുമുമ്പ് റിയാസ് മൗലവി കേസിലുണ്ടായ വിധിയും സമാധാനം കാംക്ഷിക്കുന്നവരെ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു,


സൈനുല്‍ ആബിദീൻ വധക്കേസിലും സമാനമായ വിധിയാണ് ഉണ്ടായിരിക്കുന്നത്. സ്വന്തം കണ്‍മുന്നില്‍ വെച്ച്‌ മകൻ കുത്തിക്കൊല ചെയ്യപ്പെടുന്നത് കണ്ട് ദൃക്സാക്ഷിയാകാൻ വിധിക്കപ്പെട്ട ഉപ്പയ്ക്ക്, പ്രതികളെ വെറുതെ വിടുന്ന വിധി കേള്‍ക്കേണ്ടി വന്നില്ല എന്നത് മാത്രമാണ് ഇതിലെ ഏക ആശ്വാസമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദൃക്സാക്ഷികള്‍ ഇല്ലെന്നതുകൊണ്ട് മാത്രം കേസുകള്‍ ഇല്ലാതാകുന്നില്ലെന്നും, പെരിങ്ങോത്ത് നടന്ന സമാനമായ മറ്റൊരു കൊലക്കേസില്‍ ദൃക്സാക്ഷികളില്ലെങ്കിലും കോടതി പ്രതികളെ ശിക്ഷിച്ചത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കാസർകോട്ടെ കൊലക്കേസുകളുടെ "വിധി"

കാസർകോട് നഗരത്തില്‍ വച്ച്‌ 2014 ല്‍ കൊല്ലപ്പെട്ട സൈനുല്‍ ആബിദീൻ എന്ന ചെറുപ്പക്കാരന്റെ കേസിന്റെ വിധി കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട കോടതി പ്രസ്താവിക്കുക ഉണ്ടായല്ലോ ? തീർത്തും നിരാശാജനകമായിരുന്നു എന്ന് പറയാതെ വയ്യ. ഇതിന് മുമ്പും ഇതേ തരത്തിലുള്ള വിധിയായിരുന്നു റിയാസ് മൗലവി കേസിലും നാം കണ്ടത്. വർഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ സമാധാനം കാംക്ഷിക്കുന്ന എല്ലാവരെയും അസ്വസ്ഥപ്പെടുത്തുന്ന വിധികളാണ് കാസർകോട്ട് കോടതികള്‍ ചുട്ടെടുക്കുന്നത്. ഒരാളുമായും പ്രശ്നമുണ്ടാക്കാത്ത റിയാസ് മൗലവി പള്ളിയില്‍ കിടന്നുറങ്ങുമ്പോളാണ് തീവ്ര ഹിന്ദു വർഗീയവാദികളാല്‍ കൊല ചെയ്യപ്പെടുന്നത്.

കേസിലെ ഗൂഢാലോചന പോലും അന്വേഷിക്കാതെ, എന്നാല്‍ "കുറ്റമറ്റ" രീതിയില്‍ കേസ് അന്വേഷണം പൂർത്തീകരിച്ച്‌ കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ച അന്വേഷണ സംഘം കാത്തിരുന്നത് പ്രതികള്‍ക്കൊക്കെയും കൃത്യമായ ശിക്ഷ നിയമ വ്യവസ്ഥ വിധിക്കുമെന്നായിരുന്നു. റിയാസ് മൗലവി കേസന്വേഷണ സമയത്ത് കാസർകോട് സി ഐ ആയിരുന്ന ഈയുള്ളവനെ, കേവല വ്യക്തിവിരോധത്തിന്റെ പേരില്‍, കാസർകോട്ടെ പ്രബല രാഷ്ട്രീയ സംഘടന ഇടപെട്ട് അന്വേഷണ സംഘത്തില്‍ നിന്നും മാറ്റി നിർത്താൻ കാണിച്ചിരുന്ന ഊർജ്ജമൊന്നും റിയാസ് മൗലവി കേസിലെ പ്രതികളെ വെറുതെ വിട്ടപ്പോള്‍ കണ്ടില്ല.

ഇരുട്ടിൻറെ മറവില്‍ തീവ്ര ഹിന്ദുത്വ വാദികള്‍, പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയുടെ 

സൈനുല്‍ ആബിദീൻ കേസില്‍, റിയാസ് മൗലവി കേസിലേതുപോലുള്ള തീർത്തും നിരാശാജനകമായ വിധിയാണ് വന്നിരിക്കുന്നത്. സ്വന്തം കണ്‍മുന്നില്‍ വച്ച്‌ ഹിന്ദുത്വ ക്രിമിനലുകള്‍ മകനെ കുത്തിക്കൊലപ്പെടുത്തുമ്പോള്‍ ദൃക്സാക്ഷിയാകാൻ വിധിക്കപ്പെട്ട ഉപ്പയ്ക്ക്, പക്ഷേ ആ പ്രതികളെയൊക്കെയും വെറുതെ വിടുന്ന വിധി കേള്‍ക്കാനുളള അവസരം നല്‍കാത്തത് ദൈവനീതിയായിരിക്കാം. ദൃക്സാക്ഷികള്‍ ഇല്ല എന്നതുകൊണ്ട് മാത്രം കേസ് വിട്ടു പോകാറില്ല.

ദൃക്സാക്ഷികള്‍ ഇല്ലാത്ത എത്രയോ കേസുകള്‍ ശിക്ഷിക്കപ്പെട്ടത് നമ്മുടെ കണ്‍മുമ്പിലുണ്ട്. ഞാൻ പയ്യന്നൂർ സി ഐ ആയിരിക്കുന്ന സമയത്ത് പെരിങ്ങോം പോലീസ് സ്റ്റേഷനില്‍ പരിധിയില്‍, ഭാര്യയും, പ്രായപൂർത്തിയാകാത്ത മകനും കൂടി 62 വയസ്സുള്ള ഭർത്താവിനെ അർദ്ധരാത്രിയില്‍ കൊലപ്പെടുത്തിയ കേസില്‍ ദൃക്സാക്ഷികള്‍ ആരും ഉണ്ടായ


സൈനുൽ ആബിദീൻ വധക്കേസ്: മുഴുവൻ പ്രതികളെയും വെറുതെവിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണം  - വെൽഫെയർ പാർട്ടി

കാസർകോട്: എസ്ഡിപിഐ പ്രവർത്തകൻ സൈനുൽ ആബിദീൻ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട വിധിക്കെതിരെ സർക്കാർ അടിയന്തരമായി അപ്പീൽ നൽകണമെന്ന് വെൽഫെയർ പാർട്ടി കാസർകോട് ജില്ലാ പ്രസിഡന്റ് ടി കെ  അഷ്‌റഫ് ആവശ്യപ്പെട്ടു.

കാസർകോട് ജില്ലയിൽ സംഘ്പരിവാർ പ്രവർത്തകർ പ്രതികളാകുന്ന കേസുകളിൽ ആരോപണവിധേയർ തുടർച്ചയായി വെറുതെ വിടപ്പെടുന്നത് ഗൗരവമായി കാണണം. ഇത്തരം വിഷയങ്ങളിൽ പോലീസിന്റെ അന്വേഷണത്തിലും പ്രോസിക്യൂഷന്റെ അലംഭാവത്തിലും
സംഭവിക്കുന്ന വീഴ്ചകളാണോ പ്രതികൾ രക്ഷപ്പെടാൻ കാരണമാകുന്നത് എന്ന് സമഗ്രമായി പരിശോധിക്കേണ്ടതുണ്ട്. കൊലപാതകക്കേസുകളിലെ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് കാസർകോടിൻ്റെ സമാധാനാന്തരീക്ഷത്തെ തകർക്കാനും സമൂഹത്തിൽ നിയമസംവിധാനങ്ങളോടുള്ള വിശ്വാസ്യത തകർക്കാനും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും ഇടയാക്കും. ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനും നിയമനടപടികൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും സർക്കാരിന്റെ ഭാഗത്തുനിന്ന് ജാഗ്രതയുണ്ടാകണം.
 സൈനുൽ ആബിദീൻ വധക്കേസിലെ കോടതിവിധി നിയമപരമായി പരിശോധിച്ച് അപ്പീൽ ഉൾപ്പെടെയുള്ള തുടർനടപടികൾ സർക്കാർ ഉടനടി സ്വീകരിക്കണം.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments