Breaking News

*പിണറായി വിജയൻ ഹാജരായില്ലെങ്കില്‍ നടപടികള്‍ കടുപ്പിക്കാൻ ഇഡി*

തിരുവനന്തപുരം : പിണറായി വിജയൻ വെള്ളിയാഴ്ച കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ തുടർനടപടികള്‍ കടുപ്പിക്കാനൊരുങ്ങി അന്വേഷണസംഘം.ഹാജരായില്ലെങ്കില്‍ വീണ്ടും സമൻസ് അയക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കും.

ഇഡിയുടെ സ്പെഷ്യല്‍ ഡയറക്ടർ, സോണല്‍ അഡീഷണല്‍ ഡയറക്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ നാളെ കൊച്ചിയില്‍ എത്തും. കേസിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ഉന്നതതല അവലോകന യോഗവും ചേരും. പിണറായി വിജയനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തുടർനടപടികള്‍ യോഗത്തില്‍ ചർച്ച ചെയ്യുമെന്നാണ് സൂചന.

പിണറായി വിജയൻ ഹാജരായില്ലെങ്കില്‍ വീണ്ടും സമൻസ് അയക്കാനാണ് ഇഡിയുടെ നീക്കം. തുടർച്ചയായി സമൻസ് നല്‍കിയിട്ടും ഹാജരാകാത്തപക്ഷം കോടതിയെ സമീപിച്ച്‌ നിയമനടപടികളുമായി ഇ ഡി സംഘം മുന്നോട്ട് പോകും. അതേസമയം, വീണ വിജയനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ പിണറായി വിജയന്റെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. പിണറായിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചശേഷം മാത്രമേ വീണയെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള തുടർനടപടികള്‍ സംബന്ധിച്ച്‌ തീരുമാനമുണ്ടാകൂ.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments