Breaking News

*ജനങ്ങളുടെ ദുരിതമകറ്റുന്നതിൽ കെഎംസിസിയുടെ പ്രവർത്തനം മാതൃകാപരം: എൻ.എ. നെല്ലിക്കുന്ന്*

മല്ലം : ജനങ്ങളുടെ ദുരിതങ്ങൾ അകറ്റുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും കെഎംസിസി പുലർത്തുന്ന താൽപര്യവും നടത്തുന്ന പ്രവർത്തനങ്ങളും മാതൃകാപരമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എൻ.എ. നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു.

ബഹ്റൈൻ കെഎംസിസി മല്ലം വാർഡിലെ അമ്മങ്കേട് തൈവളപ്പിൽ ലൈഫ് ഭവന കോളനിയിൽ സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹ്റൈൻ കെഎംസിസി ജില്ലാ ട്രഷറർ അച്ചു പൊവ്വൽ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ചാല സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ബി. ശാഫി, അഷ്റഫ് എടനീർ, മുളിയാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത്, എ.പി. ഹസൈനാർ, ഖലീൽ ഉപ്പള, അബ്ദുൽ റഹ്‌മാൻ ചെമ്മനാട്, അബ്ദുൽ റഹ്‌മാൻ ചാല, ഷെരീഫ് മല്ലത്ത്, അഷ്റഫ് പൈക്ക, അബ്ബാസ് കെളചപ്, അബ്ബാസ് ചെമ്മനാട്, ഉനൈസ് മദനിനഗർ, താജുദ്ദീൻ, ഇഖ്ബാൽ തൈവളപ്പ് എന്നിവർ സംബന്ധിച്ചു.

ഫോട്ടോ : ബഹ്‌റൈൻ കെ.എം സി സി കാസർകോട് ജില്ലാ കമ്മിറ്റി അമ്മംങ്കോട് തൈവളപ്പിൽസ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ ഉൽഘാടനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എൻ.എ നെല്ലിക്കുന്ന് ഉൽഘാടനം ചെയ്യുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments