*ട്രൂകോളറിന് ഇനി ഗുഡ്ബൈ?; നവംബര് ഒന്ന് മുതല് ആര് ഫോണില് വിളിച്ചാലും പേര് തെളിയും; രാജ്യത്ത് കോളര് ഐഡി നിര്ബന്ധമാക്കി കേന്ദ്രം*
ഫോണ് വിളിക്കുന്നയാളുടെ നമ്പർ മാത്രമല്ല, ഇനി ഔദ്യോഗിക പേരും സ്ക്രീനില് തെളിയും. രാജ്യത്ത് നവംബർ ഒന്ന് മുതല് എല്ലാ ഇൻകമിങ് കോളുകളിലും കോളറിൻ്റെ പേര് പ്രദർശിപ്പിക്കുന്നത് കേന്ദ്ര ടെലികോം വകുപ്പ് നിർബന്ധമാക്കി. ഇതിന്റെ ഭാഗമായി കോളിങ് നെയിം പ്രെസൻ്റേഷൻ (CNAP) സംവിധാനം നടപ്പാക്കാൻ ടെലികോം സേവനദാതാക്കള്ക്ക് നിർദേശം നല്കി.
വിളിക്കുന്നയാളുടെ നമ്പർ നിങ്ങളുടെ ഫോണില് സേവ് ചെയ്തിട്ടുണ്ടെങ്കില് ആ പേരും, ഇല്ലെങ്കില് സിം കാർഡ് എടുക്കുമ്പോള് നല്കിയ ഔദ്യോഗിക രേഖകളിലെ പേരും സ്ക്രീനില് കാണിക്കും. വിദേശത്തുനിന്നുള്ള കോളുകള്ക്ക് പേരിന് പകരം 'ഇന്റർനാഷനല് കോള്' എന്ന് മാത്രമാകും കാണിക്കുക.
ആദ്യഘട്ടത്തില് എയർടെല്, ജിയോ, വോഡഫോണ് ഐഡിയ തുടങ്ങിയ പ്രധാന ഓപ്പറേറ്റർമാരുടെ 4G, 5G വയർലെസ് നെറ്റ്വർക്കുകളിലാണ് ഈ സേവനം ആദ്യം ലഭ്യമാകുക. തുടർന്ന് 2G, 3G നെറ്റ് വർക്കുകളിലേക്കും ലാൻഡ്ലൈനുകളിലേക്കും വ്യാപിപ്പിക്കും. ഔദ്യോഗികമായി ഈ സംവിധാനം നിലവില് വരുന്നതോടെ സ്വകാര്യ ആപ്പുകളായ ട്രൂകോളറിന്റെ ആവശ്യകത കുറയുമെന്നാണ് വിലയിരുത്തല്. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് മുൻഗണന നല്കിക്കൊണ്ടാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ടെലികോം കമ്പനികള് വരിക്കാരുടെ പേരും നമ്പറും ബന്ധിപ്പിച്ചുകൊണ്ട് ഒരു ഡാറ്റാബേസ് തയ്യാറാക്കും. കോള് വരുമ്പോള് ഈ ഡാറ്റാബേസ് പരിശോധിച്ചാണ് സ്ക്രീനില് പേര് കാണിക്കുന്നത്.
സുരക്ഷ ഉറപ്പാക്കാൻ 'സെക്യൂരിറ്റി ബൈ ഡിസൈൻ' (Security by Design) മാതൃകയാണ് പിന്തുടരുന്നത്. ഇതിന്റെ ഭാഗമായി കോള് കട്ട് ചെയ്ത ഉടൻ തന്നെ പേര് നെറ്റ്വർക്കില് നിന്ന് നീക്കം ചെയ്യപ്പെടും. ഈ വിവരങ്ങള് ഓപ്പറേറ്റർമാർ സൂക്ഷിച്ചുവെക്കാൻ പാടില്ല. കൂടാതെ, കോളർ ലൈൻ ഐഡൻ്റിഫിക്കേഷൻ റെസ്ട്രിക്ഷൻ (CLIR) സൗകര്യം ഉപയോഗിക്കുന്നവരുടെ പേരുകള് ഈ സംവിധാനത്തിലൂടെ വെളിപ്പെടില്ല. 2024 ഫെബ്രുവരി 23-ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) നല്കിയ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന നടപടി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments