Breaking News

*ശാസ്‌ത്ര ഗവേഷണത്തിന്*ഫെല്ലോഷിപ്പ് കരസ്ഥമാക്കി ദിൽഷാദ*

തിരൂർ : എസ്റ്റോണിയൻ റിസർച്ച് കൗൺസിൽ, മറൈൻ ക്യൂറി സീൽ ഓഫ് എക്സലൻസ് ഹോൾഡേഴ്സിന് ശാസ്ത്ര ഗവേഷണത്തിനായി നൽകപ്പെടുന്ന ഫെല്ലോഷിപ്പിന് കുറുമ്പടി മുട്ടനൂർസ്വദേശി തായാട്ടിൽ പറമ്പത്ത് വി.എൻ.ദിൽഷാദയെ തെരഞ്ഞെടുത്തു. 

ഒന്നര കോടി ഇന്ത്യൻ രൂപ മൂല്യമുള്ള ഫെല്ലോഷിപ്പിനെത്തുടർന്ന് രണ്ടു വർഷം എസ്റ്റോണിയൻ യൂണിവേഴ്സിറ്റിയിൽ പോസ്റ്റു ഡോക്ടറൽ പഠനം നടത്താനായി ദിൽഷാദ എസ്റ്റോണിയയിലേക്ക് പുറപ്പെട്ടു.

വെട്ടം  പരേതനായ വളപ്പിൽ നാലകത്ത് അലിക്കുട്ടിയുടെയും മംഗലം എം.ഇ എസ് സ്‌കൂൾ അധ്യാപിക കുറുമ്പടി ടി.പി ഫാത്തിമയുടെയും മകളാണ് ദിൽഷാദ,

പൊൻമുണ്ടം മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ: പി. പി. മുഹമ്മദിന്റെയും
 റിട്ടയർഡ് എച്ച്.എസ്.എസ്.ടി ജമീല ടീച്ചറുടെയും മകൻ അൽത്താഫ് ഷമീലി (മിനിസ്ട്രി ഓഫ് ഡിഫൻസിൽ ഓഡിറ്റർ) യുടെ ഭാര്യയാണ് ദിൽഷാദ
 മകൻ: അയാൻ ഹംദ്. കോഴിക്കോട് എൻ ഐ ടി യിൽ നിന്ന് കഴിഞ്ഞ വർഷം രസതന്ത്രത്തിൽ ദിൽഷാദ ഡോക്ടറേറ്റ് നേടിയിരുന്നു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments