*അനാവശ്യ കോളുകൾക്ക് തടയിടാൻ വാട്സ്ആപ്പിന്റെ പുതിയ നീക്കം; കോൾ എടുക്കണോ വേണ്ടയോ എന്ന് ഉപയോക്താവിന് തീരുമാനിക്കാം*
ന്യൂഡൽഹി : അപരിചിത നമ്പറുകളിൽ നിന്നുള്ള വാട്സ്ആപ്പ് കോളുകൾ നിയന്ത്രിക്കാൻ പുതിയ കോൾ ഫിൽറ്ററിങ് ഫീച്ചർ അവതരിപ്പിക്കാനുള്ള ഒരുക്കത്തിൽ വാട്സ്ആപ്പ്. പരിചയമില്ലാത്തവർ വിളിക്കുമ്പോൾ ഫോൺ എടുക്കുന്നതിന് മുമ്പ് തന്നെ എന്തിനാണ് വിളിക്കുന്നതെന്ന് അറിയാൻ സഹായിക്കുന്ന സംവിധാനമാണ് പുതിയ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. വാട്സ്ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പിലാണ് ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.സാങ്കേതികവിദ്യാ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന WABetaInfoയുടെ വിവരമനുസരിച്ച്, പുതിയ സംവിധാനത്തിൽ അപരിചിത നമ്പറിൽ നിന്ന് കോൾ വരുമ്പോൾ വിളിക്കുന്നയാളോട് ഫോൺ ചെയ്യുന്നതിന്റെ കാരണം വാട്സ്ആപ്പ് തന്നെ ചോദിക്കും. വിളിക്കുന്നയാൾ നൽകുന്ന മറുപടിയുടെ ടെക്സ്റ്റ് രൂപത്തിലുള്ള വിവരങ്ങൾ ഉപയോക്താവിന് പരിശോധിക്കാനാകും. ഇതിലൂടെ കോൾ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം. അനാവശ്യ കോളുകളും തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വിളികളും തിരിച്ചറിയാൻ ഈ സംവിധാനം സഹായിച്ചേക്കും.
മൂന്ന് ഓപ്ഷനുകൾ ലഭിച്ചേക്കുംപുതിയ കോൾ ഫിൽറ്ററിങ് സംവിധാനത്തിൽ മൂന്ന് ഓപ്ഷനുകൾ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
Never: കോൾ ഫിൽറ്ററിങ് പ്രവർത്തനരഹിതമാക്കി എല്ലാ കോളുകളും സാധാരണ രീതിയിൽ സ്വീകരിക്കാം.🔸 Silence: സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്നുള്ള കോളുകളുടെ റിങ് നിശ്ശബ്ദമാക്കാം. എന്നാൽ കോൾ വിവരങ്ങൾ പിന്നീട് പരിശോധിക്കാനാകും.
Ask reason for calling: അപരിചിത നമ്പറിൽ നിന്ന് കോൾ വരുമ്പോൾ വിളിക്കുന്നയാളോട് കാരണമാരാഞ്ഞ ശേഷം മറുപടി ടെക്സ്റ്റ് രൂപത്തിൽ പരിശോധിച്ച് കോൾ സ്വീകരിക്കണോ എന്ന് തീരുമാനിക്കാം.
എപ്പോൾ ലഭ്യമാകും?നിലവിൽ ഫീച്ചർ വികസന ഘട്ടത്തിലാണ്. ബീറ്റാ പരീക്ഷണത്തിനുപോലും ലഭ്യമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനാൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തീയതി വാട്സ്ആപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.അപരിചിത നമ്പറുകളിൽ നിന്നുള്ള അനാവശ്യ കോളുകൾ മൂലം ബുദ്ധിമുട്ടുന്നവർക്ക് പുതിയ ഫീച്ചർ ഏറെ പ്രയോജനകരമായേക്കും. എന്നാൽ ഇത് നിലവിൽ എല്ലാവർക്കും ലഭ്യമായ ഫീച്ചറല്ല; വികസനത്തിലിരിക്കുന്ന സംവിധാനത്തെക്കുറിച്ചുള്ള റിപ്പോർട്ടാണിത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments