*കേരള മുസ്ലിം ജമാഅത്ത്;ഉദുമ സോണ്‍ സെന്റിനറി അസംബ്ലിപ്രൗഢമായി*
ചട്ടഞ്ചാല്‍ :100 പ്രകാശ വര്‍ഷങ്ങള്‍ എന്ന സന്ദേശത്തില്‍ ജനുവരി അവസാന വാരം മലപ്പുറം വാദി ഹറമൈനിയില്‍ നടക്കുന്ന സമസ്തസെന്റിനറി കോണ്‍ഫറന്‍സ് ഭാഗമായി സംസ്ഥാനത്തെ സോണ്‍ ഘടകങ്ങളില്‍ സെന്റിനറി അസംബ്ലി ഉദുമ സോണില്‍ പ്രൗഢമായി.കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡണ്ട് സി എച്ച് ഇബ്രാഹിം സഅദി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ പടിക്കല്‍, മൂസ സഖാഫി കളത്തൂര്‍ വിഷയാവധരണം നടത്തി. കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, സിപി അബ്ദുല്ല ഹാജി, അബ്ദുല്‍ ഹക്കീം ഹാജി കളനാട്, എസ് വൈ എസ് സോണ്‍ പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദീഖ് സഖാഫി തൈര, സമസ്ത സോണ്‍ വൈസ് പ്രസിഡന്റ് ഹസൈനാര്‍ സഖാഫി കുണിയ, എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡണ്ട് ഹാഫിള് അബ്ദുല്ല സഖാഫി എരോല്‍ പ്രസംഗിച്ചു. സോണ്‍ പരിധിയിലെ 7 സര്‍ക്കിളുകളില്‍ നിന്നും 57 യൂണിറ്റുകളില്‍ നിന്നും പ്രതിനിധികള്‍ സംബന്ധിച്ചു. സമസ്ത സെന്റിനറിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട കര്‍മ്മ പദ്ധതികളുടെ പഠനവും പഠനാനുബന്ധ ചര്‍ച്ചകളും നടത്തി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments