*മൊഗ്രാൽ പുത്തൂരിൽ തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ തുടങ്ങി*
മൊഗ്രാൽ പുത്തൂർ : തെരുവുനായ്ക്കളിൽ നിന്നുള്ള രോഗവ്യാപനവും പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിന്റെ ഭാഗമായി മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തെരുവുനായകൾക്ക് വാക്സിനേഷൻ ആരംഭിച്ചു. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലാണ് പ്രതിരോധ കുത്തിവെയ്പ്പ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കൾക്ക് ആവശ്യമായ വാക്സിൻ നൽകിവരുന്നുണ്ട്. പൊതുജനങ്ങളുടെ സഹകരണത്തോടെയും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെയും തെരുവുനായ നിയന്ത്രണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഒക്ടോബർ രണ്ട് വരെ വാക്സിനേഷൻ ക്യാമ്പയിൻ തുടരും.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments