*'സ്തനാരോഗ്യത്തിനായി തുഴയാം'സ്തനാർബുദ ബോധവൽക്കരണത്തിന് ആരിക്കാടിയിൽ കയാക്കിങ് സംഘടിപ്പിച്ചു*
കുമ്പള : സ്തനാർബുദ ബോധവൽ ക്കരണത്തിന്റെ ഭാഗമായി ആരിക്കാടി പുഴയോരത്ത് കയാക്കിങ് സംഘടിപ്പിച്ചു.
ഫോഗ്സി സ്തനാരോഗ്യ സമിതിയുടെ നേതൃത്വത്തിൽ സ്തനാരോഗ്യത്തിനായി തുഴയാം എന്ന സന്ദേശവുമായാണ് പരിപാടി നടത്തിയത്. എ.കെ.എം. അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സ്തനാർബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം പൊതുസമൂഹത്തിലെത്തിക്കുക, സ്ത്രീകളിൽ ബോധവൽക്കരണം ശക്തമാക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യം.
സ്തനാർബുദം നേരത്തേ കണ്ടെത്തുന്നത് ഫലപ്രദമായ ചികിത്സയ്ക്ക് സഹായകമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു. ബോധവൽക്കരണത്തിലൂടെയും കൃത്യമായ പരിശോധനകളിലൂടെയും രോഗത്തെക്കുറിച്ചുള്ള ഭയം കുറയ്ക്കാനും സ്ത്രീകളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറ് കണക്കിന് സ്ത്രീകൾ പരിപാടിയുടെ ഭാഗമായി.
സൗജന്യ കയാക്കിങ്ങും ഏർപ്പെടുത്തി.
കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുൽ ഖാദർ അധ്യക്ഷനായി.
ഡോ. ഉഷ മുഖ്യാതിഥിയായി.
ഡോ. ദീപ മാധവൻ, ഡോ.ജയലക്ഷ്മി, ഡോ. അണ്ണപ്പ കാമത്ത് എന്നിവർ ക്ലാസെടുത്തു.
കെ.ഒ.ജി.എസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, വിമാ കാസർകോട് ചാപ്റ്റർ, കുമ്പള പഞ്ചായത്ത്, കെ.പി.എസ്. കയാക്കിങ് ആരിക്കാടി എന്നിവയുടെ സഹകരണത്തോടെയാണ്പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി നിരവധി സ്ത്രീകൾ കയാക്കിങ് നടത്തി.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.കെ ആരിഫ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എം. അബ്ബാസ്,
ഡോ.ഷുഹൈബ്, ടി.പി രഞ്ജിത്ത്, കെ.പി മുനീർ സംസാരിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments