Breaking News

.*ആശുപത്രികളില്‍ ചികിത്സാ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം*

ന്യൂഡൽഹി : രാജ്യത്തെ ആശുപത്രികളിലും മറ്റ് ചികിത്സാ സ്ഥാപനങ്ങളിലും ചികിത്സാ നിരക്കുകള്‍ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിർദ്ദേശം നല്‍കി. ചികിത്സാ രംഗത്ത് സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാനും, ബില്ലിംഗുമായി ബന്ധപ്പെട്ട അനാവശ്യ തർക്കങ്ങളും പരാതികളും ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ ഈടാക്കുന്ന ചികിത്സാ നിരക്കുകളും ലഭ്യമായ സൗകര്യങ്ങളും രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും എളുപ്പത്തില്‍ കാണാനും മനസ്സിലാക്കാനും കഴിയുന്ന രീതിയില്‍ പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു. മെഡിക്കല്‍, ആയുഷ് മേഖലകളില്‍ ഇന്ത്യയിലെത്തുന്ന വിദേശ രോഗികള്‍ക്കായി നല്‍കുന്ന പാക്കേജ് നിരക്കുകള്‍ വ്യക്തമായി പ്രദർശിപ്പിക്കാനും ഇതില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ആശുപത്രികള്‍ക്കും ഉചിതമായ മാർഗ്ഗനിർദ്ദേശങ്ങള്‍ നല്‍കാൻ ചീഫ് സെക്രട്ടറിമാരുടെ വ്യക്തിപരമായ ശ്രദ്ധയുണ്ടാകണമെന്നും നിർദ്ദേശത്തില്‍ പറയുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments