Breaking News

നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടം: ഇയാസിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും – കല്ലട്ര മാഹിൻ എം.എൽ.എ

സുള്ള്യ : കൊച്ചി നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട കർണാടക ജാൽസൂർ സുന്നമൂലയിലെ പി.എം. ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഇയാസിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ കൂടെയുണ്ടാകുമെന്ന് കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ ഉറപ്പുനൽകി. ഇയാസിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം, കുടുംബത്തിന് ആവശ്യമായ പിന്തുണ ലഭ്യമാക്കാൻ ഇടപെടുമെന്നും അറിയിച്ചു.ദീർഘകാലത്തെ പ്രവാസജീവിതത്തിനുശേഷം വിവിധ രോഗങ്ങൾ ബാധിച്ച് നാട്ടിൽ കഴിയുന്ന ഇബ്രാഹിമിന്റെയും കുടുംബത്തിന്റെയും പ്രധാന ആശ്രയവും പ്രതീക്ഷയുമായിരുന്നു മുഹമ്മദ് ഇയാസ്. ഇയാസിന്റെ അപ്രതീക്ഷിത വേർപാടോടെ കുടുംബം കടുത്ത മാനസിക തകർച്ചയിലും സാമ്പത്തിക പ്രയാസങ്ങളിലുമാണ്. ഈ സാഹചര്യത്തിൽ കുടുംബത്തിന് അർഹമായ സാമ്പത്തിക സഹായം ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കല്ലട്ര മാഹിൻ എം.എൽ.എ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വിഡി സതീശന് കത്ത് നൽകിയതായും എം.എൽ.എ അറിയിച്ചു. വിഷയം മുഖ്യമന്ത്രിയെ നേരിൽ കണ്ട് ശ്രദ്ധയിൽ പ്പെടുത്തുമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നതിനും സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.കർണാടക മിനിമം വേജസ് ബോർഡ് ചെയർമാൻ സഹീദ്, കാസർകോട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് മാഹിൻ കേളോട്ട്, സുള്ള്യ അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ കെ.എം. മുസ്തഫ, മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളായ അഷ്റഫ് ചെണ്ടമൂല, ബഷീർ പള്ളങ്കോട്, പൈച്ചു ചെർക്കള, ശംസുദ്ദീൻ കിന്നിങ്കാർ, ലത്തീഫ് ഹാർലടുക്ക എന്നിവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments