*ഇനി ഭാര്യമാരെ ഉപദ്രവിക്കാനെന്നും നിൽക്കണ്ട,ഗാര്‍ഹിക പീഡനം തടയാന്‍ പുതിയ പദ്ധതി തുടങ്ങി ;സ്റ്റേഷനുകളില്‍ നിന്ന് പീഡന വിവരങ്ങള്‍ ദിവസവും ശേഖരിക്കും. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു, ഐജി അജിത ബീഗം സംഘത്തെ നയിക്കും*
തിരുവനന്തപുരം : ഗാര്‍ഹിക പീഡനം തടയാന്‍ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ഐജി അജിത ബീഗം സംഘത്തെ നയിക്കും.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് 92 പേര്‍ മരണപ്പെട്ടുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഈ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്. ഇനിമുതല്‍ സ്പീക്ക് അപ് ക്യാമ്പയിനിന്റെ ഭാഗമായി സ്റ്റേഷനുകളില്‍ നിന്ന് ഗാര്‍ഹിക പീഡന വിവരങ്ങള്‍ ദിവസവും ശേഖരിക്കും. തുടര്‍ന്ന് വേഗത്തില്‍ നിയമനടപടി സ്വീകരിക്കും. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിങ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ഒരുവിധ പീഡനങ്ങളോടും സ്ത്രീകൾ മൗനം പാലിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. സതി'യുടെ പ്രേതങ്ങൾ ഇപ്പോഴും നമ്മുടെ വീടുകളിൽ അലഞ്ഞുനടക്കുന്നുണ്ട്. അതിന്റെ ഒരു ഉദാഹരണമാണ് ഗാർഹിക പീഡനമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments