*'വഖഫ് ബോർഡ് പിരിച്ചുവിട്ട സർക്കാർ നടപടി ജനാധിപത്യവിരുദ്ധം', ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്ന് പിണറായി; 'യുഡിഎഫ് ജനാധിപത്യ മര്യാദ കാണിച്ചില്ല*
വഖഫ് ബോർഡ് ഭരണസമിതിയെ കാലാവധി തീരുംമുമ്പ് പിരിച്ചുവിട്ട യു ഡി എഫ് സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കെ എസ് ഹംസ ചെയർമാനായ സമിതിയുടെ കാലാവധി വർഷങ്ങൾ ബാക്കിനിൽക്കെയാണ് സർക്കാർ നടപടിയെന്നും, വഖഫ് നിയമപ്രകാരം നിലവിലെ ഭരണസമിതിയെ പിരിച്ചുവിടാൻ സർക്കാരിന് യാതൊരു അധികാരവുമില്ലെന്നും പിണറായി അഭിപ്രായപ്പെട്ടു. ഹൈക്കോടതി വിധി സർക്കാർ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും, 2016 ൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ലീഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായ ബോർഡിനെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ച ജനാധിപത്യ മര്യാദ യു ഡി എഫ് കാണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര വഖഫ് നിയമഭേദഗതിക്കെതിരെ കോടതിയിലുള്ള സംസ്ഥാനത്തിന്റെ നിലപാടുകളെ തകർക്കുന്നതാണ് ഈ നടപടിയെന്നും, അമുസ്ലിം പ്രാതിനിധ്യം അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ചത് സമുദായ വഞ്ചനയാണെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുകയും സംഘപരിവാർ അജണ്ടകളെ സഹായിക്കുകയും ചെയ്യുന്ന വഖഫ് ബോർഡ് പിരിച്ചുവിട്ട ഉത്തരവ് സർക്കാർ അടിയന്തരമായി റദ്ദ് ചെയ്യണമെന്നും പിണറായി ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments